Asianet News MalayalamAsianet News Malayalam

ഇതാണ് സുഡാനിലെ ജീവിതം; ഫോട്ടോസ് ഫ്രം സുഡാന്‍

പരിഹസിക്കപ്പെട്ടിട്ടും, അവഗണിക്കപ്പെട്ടിട്ടും, കമന്‍റുകള്‍ കേട്ടിട്ടും അവള്‍ ക്യാമറയുമായി യാത്ര തുടര്‍ന്നു. കാരണം, സുഡാനിലെ ജീവിതത്തിന്‍റെ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താന്‍ അവളാഗ്രഹിച്ചിരുന്നു. അതിനായി തലസ്ഥാനമായ ഖാര്‍ത്തൂമിലൂടെയാണവള്‍ തന്‍റെ ക്യാമറയുമായി സഞ്ചരിച്ചത്. 

photos from Sudan photographer ola alsheikha
Author
Sudan, First Published Aug 24, 2018, 5:13 PM IST

ഖാര്‍ത്തൂം: ''ഇവിടെയുള്ളവര്‍ ഒരു സ്ത്രീ ഇങ്ങനെ ക്യാമറയും തൂക്കി നടക്കുന്നത് ഇതുവരെ കണ്ടിട്ടില്ലായിരിക്കും. പക്ഷെ, ആ ക്യാമറയില്‍ കിട്ടുന്നതെന്തും പകര്‍ത്താന്‍ ഞാനിങ്ങനെ തെരുവിലൂടെ നടക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയായിരുന്നു.'' സുഡാനീസ് ഫോട്ടോഗ്രാഫര്‍ ഒല അല്‍ഷയിക്ക് പറയുന്നു. 

പരിഹസിക്കപ്പെട്ടിട്ടും, അവഗണിക്കപ്പെട്ടിട്ടും, കമന്‍റുകള്‍ കേട്ടിട്ടും അവള്‍ ക്യാമറയുമായി യാത്ര തുടര്‍ന്നു. കാരണം, സുഡാനിലെ ജീവിതത്തിന്‍റെ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താന്‍ അവളാഗ്രഹിച്ചിരുന്നു. അതിനായി തലസ്ഥാനമായ ഖാര്‍ത്തൂമിലൂടെയാണവള്‍ തന്‍റെ ക്യാമറയുമായി സഞ്ചരിച്ചത്. 

സുഡാനിലെ യഥാര്‍ത്ഥ ജീവിതം പകര്‍ത്താനും അത് ലോകത്തെ കാണിച്ചുകൊടുക്കാനും ഞാന്‍ ആഗ്രഹിച്ചിരുന്നു. അവള്‍ പറയുന്നു. ഞങ്ങള്‍ ലോകത്തില്‍നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണെന്നും അത് തിരുത്താനായിക്കൂടിയാണിതെന്നു കൂടി അവള്‍ കൂട്ടിച്ചേര്‍ക്കുന്നു. മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പന്ത്രണ്ട് വയസുകാരി അലാ ആണ്. അവളുടെ ക്ലാസില്‍ നിന്നെടുത്തതാണ് ചിത്രം.

ഒല പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. ഒപ്പം അവര്‍ക്കെന്താണ് ആ ചിത്രങ്ങളെ കുറിച്ച് പറയുവാനുള്ളതെന്നും. 

photos from Sudan photographer ola alsheikhaസൂര്യപ്രകാശത്തില്‍ മാംസം ഉണക്കിയെടുക്കുകയാണ് ഈ സ്ത്രീ. സുഡാനിലെ പരമ്പരാഗതമായ വിഭവങ്ങളില്‍, ചേര്‍ക്കാനുള്ളവയാണിത്. വീട്ടിന് പുറത്താണിവര്‍ മാംസം ഉണക്കാനിടുന്നത്. മൂന്ന് മുതല്‍ ഏഴ് വരെ ദിവസങ്ങള്‍ കൊണ്ടാണ് ഇവ ഉണക്കിയെടുക്കുന്നത്. 

 

photos from Sudan photographer ola alsheikhaഈ പെണ്‍കുട്ടി മുടി കെട്ടിയിരിക്കുന്നതും. അതിലെ അതിലെ കളറുകളുടെ കൂടിച്ചേരലുമാണ് എന്നെ ആകര്‍ഷിച്ചത് 

 

photos from Sudan photographer ola alsheikhaപച്ചക്കറിയും പഴങ്ങളും വില്‍ക്കുന്ന മുഹമ്മദ് ടും, വാഴപ്പഴം, തണ്ണിമത്തന്‍ എന്നിവയെല്ലാം വില്‍പനയ്ക്ക് വച്ചിരിക്കുന്നത് കാണാം. 

 

photos from Sudan photographer ola alsheikhaഫുട്ബോള്‍ കളിക്കുന്ന കുട്ടി. ഇതിലെ കളറുകളാണ് ആകര്‍ഷിച്ചത്.

 

photos from Sudan photographer ola alsheikhaതെരുവിലെ ബാര്‍ബര്‍മാര്‍. നേരത്തേ കടകളിലിരുന്നാണ് മുടി മുറിച്ചിരുന്നത്. ഇപ്പോള്‍ അത് മാത്രമല്ല മാര്‍ക്കറ്റുകളിലും, തെരുവുകളിലും, ബസ് സ്റ്റാന്‍ഡുകളിലുമെല്ലാം നിങ്ങള്‍ക്ക് മുടി മുറിക്കുന്നവരെ കാണാം.

 

photos from Sudan photographer ola alsheikhaലൈഫ് സ്റ്റൈല്‍ ബ്ലോഗറായ നുഹ മാലിക്. എന്‍റെ സുഹൃത്ത് കൂടിയാണ്. അവളുടെ ഈ ചുരുണ്ട മുടികള്‍ തന്നെയാണവളുടെ പ്രത്യേകത.

 

photos from Sudan photographer ola alsheikhaപെയിന്‍ററായ സരി അവാദ്. സുഡാനിലെ തനതായ വംശീയ വൈവിധ്യം നമ്മുടെ സമൂഹത്തെ വിശിഷ്ടമാക്കുന്നത്.

 

photos from Sudan photographer ola alsheikhaവെള്ളിയാഴ്ചയിലെ ഒരു അപൂർവ നിമിഷമാണ് ഇത്. ബസിന്റെ നിറവും കാഴ്ചയും എനിക്ക് ഏറെ ഇഷ്ടമായി

 

photos from Sudan photographer ola alsheikhaദേശീയതലത്തില്‍ സുഡാനെ പ്രതിനിധീകരിക്കുന്ന റൈഡറാണ് എനാസ് സിദ്ദിഗ്,  അവളും അവളുടെ കുതിരയും തമ്മിലുള്ള ബന്ധം എനിക്ക് വളരെ ഇഷ്ടമാണ്

Follow Us:
Download App:
  • android
  • ios