തിരുവനന്തപുരം: ടെലിവിഷന്‍ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായ ജോര്‍ജ് പുളിക്കന്‍ കളം മാറി ചവിട്ടുന്നു. ടെലിവിഷന്‍ ലോകത്ത്‌നിന്ന് ഓണ്‍ലൈന്‍ മാധ്യമ രംഗത്തേക്കാണ് പുളിക്കന്റെ പുതിയ ചുവടുവെപ്പ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെയാണ് പുളിക്കന്‍ ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്ക് തുടക്കമിടുന്നത്.
ജോര്‍ജ് പുളിക്കന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ സാമൂഹ്യ പരിപാടിക്ക് പേര് 'അങ്ങനെയാണ് ഇങ്ങനെയായത്'എന്നാണ്. പേരു സൂചിപ്പിക്കുന്നത് പോലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ സംഭവവികാസങ്ങള്‍, വ്യക്തിഗത പരിണാമങ്ങള്‍, സംഘടനകളുടെയും പാര്‍ട്ടികളുടെയും മാറ്റങ്ങള്‍ എന്നിവയുടെ വ്യത്യസ്തമായ വിശകലനമാണിത്. മെയ് രണ്ടു മുതല്‍ ശനിയും ഞായറും ഒഴിെകയുള്ള ദിവസങ്ങളില്‍ www.asianetnews.tvയിലൂടെ ഈ പരിപാടി കാണാം. ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പേജിലൂം യൂ ട്യൂബ് ചാനലിലും വൈകിട്ട് ആറുമണി മുതല്‍ ഓരോ എപ്പിസോഡും കാണാം.
ഇതാ പ്രൊമോ കാണാം:

