റെയില്‍വേ സ്റ്റേഷനുകള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍ എന്നിവയുടെയെല്ലാം പേര് മാറ്റണമെങ്കില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങണമെന്ന് നിര്‍ദ്ദേശം നിലവിലുണ്ട്. 

റാഞ്ചി: ഗാര്‍വാ ജില്ലയിലെ നഗര്‍ അന്ധേരി റെയില്‍വേ സ്റ്റേഷന്‍ ഇനി ശ്രീകൃഷ്ണന്‍റെ പേരായ ബന്‍സിധാര്‍ നഗര്‍ ആകും. കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിക്കഴിഞ്ഞു. നഗര്‍ അന്ധേരി ടൌണിനെയും റേയില്‍വേ സ്റ്റേഷനേയും ബന്‍സിധാര്‍ ക്ഷേത്രവുമായി ബന്ധപ്പെടുത്തുന്ന പദ്ധതിയുടെ ആദ്യനടപടിയാണ് ഈ പേരുമാറ്റല്‍. 

റെയില്‍വേ സ്റ്റേഷനുകള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍ എന്നിവയുടെയെല്ലാം പേര് മാറ്റണമെങ്കില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങണമെന്ന് നിര്‍ദ്ദേശം നിലവിലുണ്ട്. 

ബന്‍സിധാറില്‍ വികസനം കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞത്. ബന്‍സിധാറും ഉത്തര്‍ പ്രദേശിലെ മഥുരയും, വൃന്ദാവനുമൊക്കെ പോലെ വികസിപ്പിക്കുമെന്നും, ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണാ കോണ്‍ഷ്യസ്നെസുമായി (ഇസ്കോണ്‍) ക്ഷേത്രത്തെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറയുന്നു.