പാലസ്തീന്‍ സ്വദേശികളാണ് തയിബിന്‍റെ മാതാപിതാക്കള്‍. 2008 -ല്‍ മിഷിഗണില്‍ നിന്ന് വിജയിച്ച് ചരിത്രം കുറിച്ചിരുന്നു തയിബ്. ആദ്യമായിരുന്നു അവിടെ ഒരു മുസ്‍ലിം വനിതയുടെ വിജയം. മിനിമം വേതനം, സാമൂഹ്യ സുരക്ഷാപദ്ധതികള്‍ ഒഴിവാക്കുന്ന ട്രംപിന്‍റെ നിലപാടുകള്‍ക്കെതിരെ ഇവര്‍ നേരത്തേ പ്രതികരിച്ചിരുന്നു. 

വാഷിങ്ടണ്‍: ഇതൊരു ചരിത്ര നിമിഷമാണ്! ആദ്യമായി, അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മുസ്‍ലിം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പലസ്തീന്‍ വംശജ റാഷിദ തായിബും, സൊമാലിയന്‍ വംശജ ഇഹാന്‍ ഒമറും. മിഷിഗണില്‍ നിന്ന് തായിബ് ജയിച്ചപ്പോള്‍, മിനിസോട്ടയില്‍ നിന്നായിരുന്നു ഒമര്‍ ജയിച്ചത്. 

ആദ്യത്തെ മുസ്‍ലിം അംഗം കെയിത്ത് എല്ലിസണ് പകരക്കാരിയായിത്തന്നെയാണ് ഒമറിന്‍റെ കടന്നുവരവ്. സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ മത്സരത്തില്‍ കെയ്ത്ത് എല്ലിസണ്‍ രാജിവെച്ചിരുന്നു. 

ആരാണ് റാഷിദ തയിബും, ഇഹാന്‍ ഒമറും?

പാലസ്തീന്‍ സ്വദേശികളാണ് തയിബിന്‍റെ മാതാപിതാക്കള്‍. 2008 -ല്‍ മിഷിഗണില്‍ നിന്ന് വിജയിച്ച് ചരിത്രം കുറിച്ചിരുന്നു തയിബ്. ആദ്യമായിരുന്നു അവിടെ ഒരു മുസ്‍ലിം വനിതയുടെ വിജയം. മിനിമം വേതനം, സാമൂഹ്യ സുരക്ഷാപദ്ധതികള്‍ ഒഴിവാക്കുന്ന ട്രംപിന്‍റെ നിലപാടുകള്‍ക്കെതിരെ ഇവര്‍ നേരത്തേ പ്രതികരിച്ചിരുന്നു. 

ഒമര്‍ തന്‍റെ പതിനാലാമത്തെ വയസില്‍ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നാണ് സൊമാലിയയില്‍ നിന്ന് യു.എസ്സിലെത്തിയത്. ഡെമോക്രാറ്റിക് ഫാര്‍മര്‍ ലേബര്‍ പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍ കടന്നുവന്ന് തന്‍റെ ചുവടുറപ്പിച്ചു. സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് വേണ്ടി വാദിച്ച ആളായിരുന്നു ഒമറും. അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ ചുവടുറപ്പിക്കുന്ന ആദ്യ അഭയാര്‍ത്ഥിയായിരുന്ന ആളും ഒമര്‍ തന്നെയാകും.

ഏതായാലും ഒരു ചരിത്രനിമിഷത്തിനാണ് ലോകം സാക്ഷിയാവുന്നത്. 

Scroll to load tweet…