അങ്ങനെയിരിക്കെയാണ്, അവര്‍ ജീവിക്കുന്ന കാട് കടുവ സംരക്ഷണകേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സൊളിഗകളാണ്, ഇന്ത്യയിലാദ്യമായി കടുവ സംരക്ഷണ കേന്ദ്രത്തിനകത്ത് ജീവിക്കുന്ന ജനങ്ങള്‍. അതും കോടതി വിധിയുടെ പശ്ചാത്തലത്തില്‍. 

ബംഗളൂരു: കര്‍ണാടകയിലെ ഒരു പ്രത്യേക ആദിവാസി വിഭാഗമാണ് സൊളിഗാ. ബിളിഗിരി കുന്നുകളിലും, മല്ലൈ മഹദേശ്വര കുന്നുകളിലുമാണ് സാധാരണയായി ഇവര്‍ ജീവിക്കുന്നത്. കാടുകളുമായി ഇഴുകിച്ചേര്‍ന്നാണ് ഇവരുടെ ജീവിതം. അവരുടെ ജീവിതമാര്‍ഗവും കാടുമായി ബന്ധപ്പെട്ടതു തന്നെ. മുളങ്കാടിന്‍റെ മക്കള്‍ എന്നും ഇവരറിയപ്പെടുന്നു. 

അങ്ങനെയിരിക്കെയാണ്, അവര്‍ ജീവിക്കുന്ന കാട് കടുവ സംരക്ഷണകേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സൊളിഗകളാണ്, ഇന്ത്യയിലാദ്യമായി കടുവ സംരക്ഷണ കേന്ദ്രത്തിനകത്ത് ജീവിക്കുന്ന ജനങ്ങള്‍. അതും കോടതി വിധിയുടെ പശ്ചാത്തലത്തില്‍.

സ്കോട്ടിഷ് ട്രാവലറും ഫിസിഷ്യനുമായ ഫ്രാന്‍സിസ് ബെച്ചാനന്‍ ഇവരെക്കുറിച്ച് പറഞ്ഞത്, 'അല്‍പം നാണക്കാരായ ജനങ്ങളെ'ന്നാണ്. ബിളിഗിരിയിലെ ഈ ആദിവാസി സ്ത്രീകള്‍ പുറത്തുള്ള ജനങ്ങളില്‍ നിന്ന് മറഞ്ഞു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. '' ഞങ്ങളുടെ ജനങ്ങള്‍ എപ്പോഴും പുറത്തുള്ള/ നാടുകളില്‍ നിന്നും നഗരങ്ങളില്‍ നിന്നുമുള്ള ജനങ്ങളെ ഭയക്കുന്നു'' എന്ന് അറുപതുകാരനായ ആച്ചുഗെഗൌഡ പറയുന്നു.

കൃഷിയും നായാട്ടുമാണ് തലമുറകളായി ഇവരുടെ തൊഴില്‍. കുട്ടികള്‍ അവരുടെ ജനത ആരാധിക്കുന്ന കാടിനെയും മൃഗങ്ങളെയും കുറിച്ച് പഠിക്കുന്നു. ഞങ്ങള്‍ക്ക് അമ്പത് വ്യത്യസ്ത സസ്യങ്ങളെയെങ്കിലും വളരെ എളുപ്പത്തില്‍ തിരിച്ചറിയാനാകും എന്നും അച്ചുഗെഗൌഡ പറയുന്നു. 

കാടിനെ കുറിച്ചും ഔഷധസസ്യങ്ങളെ കുറിച്ചുമൊക്കെയുള്ള സൊളിഗകളുടെ അറിവ് അപാരമാണ്. മണം കൊണ്ടും, അടയാളം കൊണ്ടും മൃഗങ്ങളെയും ഇവര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാം. 

പക്ഷെ, 1972ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പുതിയ വന്യമൃഗ സംരക്ഷണകേന്ദ്രം വന്നപ്പോള്‍ അവര്‍ക്ക് അടുത്തുള്ള കുന്നുകളിലേക്ക് കുടിയേറി പാര്‍ക്കേണ്ടി വന്നതാണ്. 

1974- ലാണ് സര്‍ക്കാര്‍ ബിലിഗിരി രംഗനാഥ ക്ഷേത്രം ഉള്‍പ്പടെ ബിആര്‍ ഹില്‍സ് ബി.ആര്‍.ടി വന്യജീവി സംരക്ഷണ കേന്ദ്രമാക്കാന്‍ തീരുമാനിച്ചത്. ആ വനത്തില്‍ ജീവിക്കുന്നവരെ അടുത്തുള്ള സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. 

2011 ല്‍ ആ ഇടം ഒടു കടുവ സംരക്ഷണകേന്ദ്രമായി. അവിടെ ജീവിച്ചിരുന്ന സൊളിഗരോട് ചോദിക്കാതെയും മറ്റുമാണ് തീരുമാനം കൈക്കൊണ്ടത്. അത് തങ്ങളുടെ അവകാശത്തിനു മുകളിലുള്ള കടന്നുകയറ്റമായി അവര്‍ക്ക് തോന്നി. 

ആ സ്ഥലത്ത് കടുവകളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലോ, കൊല്ലപ്പെടലോ ഒന്നുമുണ്ടായിരുന്നില്ലെന്ന് സൊളിഗരിലൊരാളായ ശിവ്മല്ലു ഓര്‍ക്കുന്നു. അവര്‍, കടുവകളെ ആരാധിക്കുന്നവരാണ്. 

നൂറുകണക്കിന് വര്‍ഷങ്ങളായി നമ്മള്‍ കടുവകളുടെ കൂടെയാണ് ജീവിക്കുന്നത്. ഈ കാട്ടില്‍ എന്തുണ്ടായാലും, ആനയോ, കടുവയോ ചത്താലും ഒക്കെ വനം നകുപ്പ് അധികൃതരെ അറിയിക്കുന്നത് നമ്മളാണ്. 

വനം വകുപ്പുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങളും മറ്റും നടപ്പിലാക്കിയതോടെ അവരുടെ ജീവിതമാര്‍ഗങ്ങള്‍ പലതും നിലച്ചു. 

2008ല്‍ സൊളിഗകള്‍ കോടതിയില്‍ ഇക്കാര്യങ്ങളൊക്കെ ഉന്നയിച്ചു. 'ഫോറസ്റ്റ് റൈറ്റ്സ് ആക്ട്' അവരെ പോരാടാന്‍ പ്രേരിപ്പിച്ചു. ആഗസ്ത് 2010ല്‍ 1200 കുടുംബങ്ങള്‍ക്ക് വനത്തിലുള്ള അവരുടെ ഭൂമിക്കു മുകളിലുള്ള അവകാശം ലഭിച്ചു. 2011 ല്‍ കടുവ സംരക്ഷണകേന്ദ്രമായതോടെ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിന് വിലക്കു വന്നു. ആദിവാസികള്‍ സൊളിഗ അഭിവൃദ്ധി സംഘാസ് എന്ന പേരില്‍ കൂട്ടമായി അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി. പല സംഘടനകളും കൂടെ നിന്നു. 

ഞങ്ങള്‍ ഓരോരുത്തരുടെയും ഇടയില്‍ വനത്തിലുള്ള നമ്മുടെ അവകാശങ്ങളെ കുറിച്ച് സംസാരിച്ചു. ശിവ്മല്ലു പറയുന്നു. 

ഒക്ടോബര്‍ 2011 ല്‍ അവര്‍ക്ക് വനത്തിലുള്ള ചില വിഭവങ്ങള്‍ ശേഖരിക്കാനുള്ള അനുമതി കിട്ടി. അതുപോലെ മീന്‍ പിടിക്കാനും മറ്റുമുള്ള അവകാശവും കിട്ടി. അവിടെ നിന്നും മാറിനില്‍ക്കേണ്ടി വന്നവരെ കാലാവസ്ഥയടക്കമുള്ള പ്രശ്നങ്ങള്‍ ബുദ്ധിമുട്ടിലാക്കുകയാണ്. ഇപ്പോള്‍ ഏറെ കുടുംബങ്ങള്‍ വനത്തിനകത്തു തന്നെ കഴിയുന്നു. വനം വകുപ്പിനൊപ്പം ചേര്‍ന്ന് വനത്തിനായി പ്രവര്‍ത്തിക്കുന്നു. 

അവര്‍ പറയുന്നത്, കാട് അവര്‍ക്ക് മറ്റെന്തിനേക്കാളും വലുതാണ്. കാട്ടുതീയടക്കമുള്ള കാര്യങ്ങള്‍ തടയാനാണവര്‍ പ്രവര്‍ത്തിക്കുന്നത്. കാട് സംരക്ഷിക്കാനണവര്‍ കാട്ടില്‍ കഴിയുന്നതെന്നാണ്. 

(കടപ്പാട്: വില്ലേജ് സ്ക്വയര്‍)