മറന്നുപോയ വാച്ച് കൊറിയറായി തിരിച്ചെത്തി; ഈ നന്‍മയ്ക്ക് സല്യൂട്ട്!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Nov 2018, 5:29 PM IST
story of forgotten watch face book post
Highlights

ഞങ്ങൾ ടോറണ്ടോ ഒക്കെ വിട്ട്  വൈകുന്നേരം ഒട്ടാവയിലെത്തിയപ്പോഴാണ് വാച്ചിന്റെ കാര്യം ഓർമ്മ വന്നത് തന്നെ. നെറ്റിൽ നമ്പർ തപ്പിയെടുത്ത് ഹോട്ടലിലേക്ക് വിളിച്ചപ്പോൾ വാച്ച് അവർ എടുത്ത് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു. 

തിരുവനന്തപുരം: മറന്നുപോയ വാച്ച് ഒരു കൊറിയറില്‍ തിരികെ എത്തിയപ്പോള്‍ അത് ഒരു രാജ്യത്തിന്‍റെ മര്യാദയുടേയും അന്തസിന്‍റേയും അടയാളമായി മാറി‍. കുവൈത്തില്‍ താമസിക്കുന്ന മലയാളിയായ ഖൗലത്ത് ഇസ്മായിൽ തന്‍റെ ഫേസ്ബുക്കിലാണ് മുറിയില്‍ മറന്നുവെച്ച വാച്ച് കൊറിയറില്‍ തിരികെ വന്നതിനെ കുറിച്ച് എഴുതിയിരിക്കുന്നത്. എന്തുകൊണ്ടാണ് ആ വാച്ച് തിരികെ കിട്ടിയപ്പോള്‍ സന്തോഷമായതെന്നും ഖൗലത്ത് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സംഭവം ഇങ്ങനെയാണ്; കുടുംബത്തോടൊപ്പം യാത്ര പോയതാണ് ഖൗലത്ത്. നോര്‍ത്ത് അമേരിക്കന്‍ യാത്രക്കിടയില്‍ മകന്‍റെ വാച്ച് കാനഡയിലെ ടൊറണ്ടോവിലെ ക്രൗണ്‍ പ്ലാസ എന്ന ഹോട്ടലില്‍ വെച്ച് മറന്നുപോയി. 

അത് നഷ്ടപ്പെട്ടുവെന്ന് തന്നെയാണ് കരുതിയത്. ഹോട്ടലില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ എടുത്ത് വെച്ചിട്ടുണ്ട് എന്നും അഡ്രസ് നല്‍കിയാല്‍ അയച്ചു തരാമെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ അദ്ഭുതം തോന്നിയെന്നും സാധാരണ ഹൗസ് കീപ്പിങ്ങ് ഒക്കെ കഴിഞ്ഞ് തിരിച്ചു കിട്ടുക എന്നൊന്നുണ്ടാവില്ല എന്നും ഖൗലത്ത് എഴുതുന്നു. കൊറിയർ ചാർജ്ജും ഇവിടുത്തെ കസ്റ്റംസും ഒക്കെ കൂടി 144 കനേഡിയന്‍ ഡോളര്‍ വേണം. ഇത്ര  കാശ് കൊടുത്ത് തിരിച്ചെടുക്കണോ എന്ന കൺഫ്യൂഷനുണ്ടായിരുന്നു. പക്ഷെ, എന്നിട്ടും അത് തിരിച്ചെടുത്തു. കാരണമിതാണ്; അത് സത്യസന്ധതയുടേയും ഒരു രാജ്യത്തിന്‍റെ നന്മയുടേയും അടയാളമാണ്. ആ രാജ്യത്തിന്‍റെ മര്യാദയും അന്തസും നമ്മള്‍ കാണാതിരിക്കരുതെന്നും ഖൗലത്ത് എഴുതുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: ഇതൊരു സത്യസന്ധതയുടേയും ഒരു രാജ്യത്തിന്റെ നന്മയുടേയും അടയാളമാണ്, ഈ വാച്ച്. ഞങ്ങളുടെ നോർത്ത് അമേരിക്കൻ ട്രിപ്പിനിടയിൽ മോൻ കാനഡയിൽ ടോറണ്ടോവിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ മറന്നു വെച്ച വാച്ചാണിത്.

ഞങ്ങൾ ടോറണ്ടോ ഒക്കെ വിട്ട്  വൈകുന്നേരം ഒട്ടാവയിലെത്തിയപ്പോഴാണ് വാച്ചിന്റെ കാര്യം ഓർമ്മ വന്നത് തന്നെ. നെറ്റിൽ നമ്പർ തപ്പിയെടുത്ത് ഹോട്ടലിലേക്ക് വിളിച്ചപ്പോൾ വാച്ച് അവർ എടുത്ത് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു. കേട്ടപ്പോൾ ഇത്തിരി അത്ഭുതം തോന്നി. നഷ്ടമായത് സാധാരണയായി ഹൗസ് കീപിങ്ങ് ഒക്കെ കഴിഞ്ഞും തിരിച്ച് കിട്ടുക എന്നത് 
വലുതായി കേട്ടിട്ടില്ല. ഞങ്ങൾക്ക് ട്രിപ്പിനിടയിൽ തിരിച്ചു പോയി വാച്ചെടുക്കുക എന്നത് സാധ്യമേ അല്ലായിരുന്നു. അവർ പറഞ്ഞു, നിങ്ങൾ പറയുന്ന അഡ്രസ്സിൽ അയച്ചു തരാമെന്ന്. 

ഇവിടെ എത്തിയിട്ടും ഒരു കൺഫ്യൂഷനായിരുന്നു. കൊറിയർ ചാർജ്ജും ഇവിടുത്തെ കസ്റ്റംസും ഒക്കെ കൂടി 144 കനേഡിയന്‍ ഡോളര്‍ വേണം. ഇത്ര  കാശ് കൊടുത്ത് തിരിച്ചെടുക്കണോ എന്ന കൺഫ്യൂഷൻ.

അവസാനം തോന്നി ഈ വാച്ച് ഞങ്ങളിൽ നിന്ന് പോവാനുള്ളതല്ല എന്നും  പിന്നെ, ആ രാജ്യത്തിന്‍റെ മര്യാദയും അന്തസ്സും നമ്മൾ കാണാതിരിക്കുകയും ചെയ്യരുത് എന്നും അങ്ങനെ പൈസ അടച്ചു. DHL ഇവിടെ ഇന്നലെ എത്തിച്ചു തന്നു. വാച്ചിനെ വീണ്ടും ഇവിടെ ഇങ്ങനെ കാണുമ്പോൾ തെല്ലൊരു കൗതുകം.

loader