ഈ വീഡിയോയിലുള്ളത് സലാവാത്ത് ഫിദായി. റഷ്യന്‍ സ്വദേശിയാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് എത്തിയ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. 

പെന്‍സില്‍ ഉപയോഗിച്ചല്ല, പെന്‍ല്‍ മുനയില്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ കരവിരുത്. കസേരയും ഹൃദയ ചിഹ്നങ്ങളും പക്ഷികളും മനുഷ്യ രൂപങ്ങളുമെല്ലാം ഇത്തിരിയുള്ള പെന്‍സില്‍ മുനയില്‍ ഇദ്ദേഹം തയ്യാറാക്കുന്നു 

മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പെന്‍സില്‍ മുനയെ വലുതാക്കി കണ്ടാണ് ഇദ്ദേഹം രൂപങ്ങള്‍ തയ്യാറാക്കുന്നത്. ചെറിയ കത്തി ഉപയോഗിച്ച് വളരെ സൂക്ഷ്മമായി വേണം ഇത് ചെയ്യാന്‍. ചെറിയൊരു അശ്രദ്ധകൊണ്ട് കുഞ്ഞന്‍ ശില്പം പൊട്ടിപ്പോകാമെന്ന് ഇദ്ദേഹം. 

ആറ് മുതല്‍ 12 മണിക്കൂര്‍ വരെ എടുക്കും ഒരു പെന്‍സില്‍ ശില്പം നിര്‍മ്മിക്കാന്‍. മൂന്ന് ദിവസം എടുത്ത് പൂര്‍ത്തിയാക്കിയവയുമുണ്ട്. 2000 മുതല്‍ അയ്യായിരം ഡോളര്‍ വരെയാണ് ഒരു പെന്‍സില്‍ ശില്‍പത്തിന്റെു വില.