പെന്‍സില്‍വാനിയ: ദുര്‍ഗുണ പരിഹാര പാഠശാലയിലെ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന പരാതിയില്‍ അധ്യാപിക അറസ്റ്റില്‍.

പിറ്റ്‌സ് ബര്‍ഗിലെ സമിറ്റ് അക്കാദമിയിലാണ് സംഭവമെന്ന് ടൈം മാഗസിന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

. കോടതിവിധി പ്രകാരം എത്തുന്ന 14 മുതല്‍ 16 വയസ്സുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്. 24 വയസ്സുകാരിയായ അധ്യാപിക ജോര്‍ഡന്‍ ഓന്‍ഡിഷ് ആണ് അറസ്റ്റിലായത്. ഇവരെ സ്‌കൂളില്‍നിന്ന് പിരിച്ചു വിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. 

സ്‌കൂളിലെ ഒരു ജീവനക്കാരന്‍ ഒരു 14 വയസ്സുകാരനില്‍നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ ഫോണില്‍ അശ്‌ളീല ദൃശ്യങ്ങളും സന്ദേശങ്ങളും കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണുകള്‍ കൈവശം വെക്കുന്നതിന് സ്‌കൂളില്‍ നിരോധനമുണ്ട്. ഇതു ലംഘിച്ചാണ് വിദ്യാര്‍ത്ഥി ഫോണ്‍ ഉപയോഗിച്ചത്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ മൊബൈല്‍ ഫോണ്‍ അധ്യാപിക നല്‍കിയതാണെന്ന് വിദ്യാര്‍ത്ഥി സമ്മതിച്ചു. ക്ലാസ് മുറിയില്‍വെച്ച് അധ്യാപികയുമായി പല തവണ ലൈംഗിക ബന്ധം പുലര്‍ത്തിയതായി വിദ്യാര്‍ത്ഥി സമ്മതിച്ചു. തുടര്‍ന്നാണ് അധ്യാപികയ്‌ക്കെതിരെ കേസ് എടുത്തത്. 

പൊലീസ് എത്തി വിദ്യാര്‍ത്ഥിയുടെ മൊഴി എടുക്കുകയും അധ്യാപികയെ അറസറ്റ്് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ അധ്യാപികയെ പുറത്താക്കിയതായി അറിയിച്ചത്.