രാവിലെ എത്തുന്ന രണ്ടോ മൂന്നോ അധ്യാപകർ ഈ ടാബ്ലെറ്റുമായി മരത്തിൽ കയറി നിൽക്കും. അവിടെ നിന്നാലാണ് കണക്ഷൻ കിട്ടൂ. ബാക്കി അധ്യാപർ പഞ്ചിം​ഗിലൂടെ അറ്റൻഡൻസ് രേഖപ്പെടുത്തും. ചില ദിവസങ്ങളിൽ മരത്തിന്റെ ഏറ്റവും മുകളിൽ എത്തിയാലേ കണക്ഷൻ ലഭിക്കൂ.  

മൊബൈൽ ഫോൺ സർവ്വസാധാരണയായിട്ട് ഏകദേശം പത്ത് വർഷമേ ആയിട്ടുള്ളൂ. ആദ്യ കാലത്ത് ഫോണിൽ സംസാരിക്കുന്ന നേരത്ത് റേഞ്ചില്ലെന്ന് ആരോടെങ്കിലും പറഞ്ഞാൽ അവർ തിരികെ പറയും തൊട്ടടുത്ത് തെങ്ങ് നിൽപ്പുണ്ടോ ഉണ്ടെങ്കിൽ അതിലൊന്ന് കയറി നോക്കാൻ. എന്നാൽ തെങ്ങിലും മരത്തിലും വലിഞ്ഞു കയറി റേഞ്ചും നെറ്റും പിടിക്കുന്നവർ ഇപ്പോഴുമുണ്ട്. കേരളത്തിലല്ല, അങ്ങ് ഝാർഖണ്ഡിൽ. ഇവിടെ പ്രവർത്തിക്കുന്ന മിക്ക സ്കൂളിലും അധ്യാപകർ രാവിലെ വന്ന് കയറുന്നത് ക്ലാസിലേക്കല്ല, മുറ്റത്ത നിൽക്കുന്ന മരത്തിലേക്കാണ്.

കാരണമുണ്ട്. അറ്റൻഡൻസും പ്രോ​ഗ്രസ്സ് റിപ്പോർട്ടും രജിസ്റ്ററും തുടങ്ങി ഔദ്യോ​ഗിക ജോലികൾ എല്ലാം നടത്തുന്നത് ആപ്പ് വഴിയാണ്. എന്നിട്ടും ഇവിടെ ഇന്റർനെറ്റിന് റേഞ്ച് കിട്ടണമെങ്കിൽ അധ്യാപകർ മരത്തിൽ കയറണം. ഝാർഖണ്ഡിലെ സോഹ്റി ജില്ലയിലെ സ്കൂളിലെ അധ്യാപകർക്കാണ് ഈ വിധി. ഇവരുടെ കയ്യിലുള്ള ടാബ്ലെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ബയോമെട്രിക്കൾ റീഡറിൽ പഞ്ച് ചെയ്താണ് അറ്റൻ‌ഡൻസ് രേഖപ്പെടുത്തുന്നത്. എന്നാൽ ടാബ്ലറ്റിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ല. ഇപ്പോഴും 2ജി ഇന്റർനെറ്റാണ് ഇവിടെ ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനാൽ രാവിലെ എത്തുന്ന രണ്ടോ മൂന്നോ അധ്യാപകർ ഈ ടാബ്ലെറ്റുമായി മരത്തിൽ കയറി നിൽക്കും. അവിടെ നിന്നാലാണ് കണക്ഷൻ കിട്ടൂ. ബാക്കി അധ്യാപർ പഞ്ചിം​ഗിലൂടെ അറ്റൻഡൻസ് രേഖപ്പെടുത്തും. ചില ദിവസങ്ങളിൽ മരത്തിന്റെ ഏറ്റവും മുകളിൽ എത്തിയാലേ കണക്ഷൻ ലഭിക്കൂ. 

ഞങ്ങളുടെ ക്യാംപസിനുള്ളിൽ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാറേയില്ല. വളരെ ദുർബലമായ നെറ്റ് വർക്കാണ് കിട്ടുന്നത്. മരത്തിന് മുകളിൽ കയറി വെയ്റ്റ് ചെയ്യേണ്ടി വരുന്നു. അത് എപ്പോഴും ലഭിക്കണമെന്ന് നിർബന്ധവുമില്ല. സ്കൂളിലെ ​ഗണിത അധ്യാപകനായ അർപൻ കുമാർ ​ഗുപ്ത് പറയുന്നു. ഈ സ്കൂളിലെ ആറ് അധ്യാപകർ ഇരുപതിനും നാൽപതിനും ഇടയിൽ പ്രായമുള്ളവരാണ്. ഇവരിൽ മിക്കവരും മരം കയറാൻ പറ്റിയ ശാരീരിക അവസ്ഥയിലുമല്ല. നെറ്റ് കണക്ഷൻ ലഭിക്കാത്ത ദിവസങ്ങളിൽ സ്കൂളിലെ രജിസ്റ്ററിലാണ് അറ്റൻഡൻസ് രേഖപ്പെടുത്തുന്നതെന്ന് അധ്യാപകർ ഒന്നടങ്കം പറയുന്നു. 

ഝാർഖണ്ഡിലെ ഒരു സ്കൂളിലെ മാത്രം അവസ്ഥയല്ല ഇത്. ഇവിടത്തെ പല സ്കൂളുകളും ഡിജിറ്റലാക്കി എന്ന് അവകാശപ്പെടുമ്പോളും സാങ്കേതികത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ഇന്റർനെറ്റ് കണക്ഷൻ പലയിടത്തും ലഭിച്ചിട്ടില്ല. ​ഉൾ​ഗ്രാമങ്ങളിലെ സ്കൂളുകളാണ് ഈ ദുരവസ്ഥ നേരിടുന്നത്. 2017 ൽ മുഖ്യമന്ത്രി രഘുബർ ദാസാണ് ജ്ഞാനോദയ സ്കീം പ്രകാരം സ്കൂളുകൾക്ക് ടാബ്ലറ്റ് നൽകിയത്. ഇ വിദ്യാ വിഹിനി എന്ന ആപ്പിലൂടെയാണ് ഈ സ്കൂളിലെ പ്രോ​ഗ്രസ് റിപ്പോർട്ട്, സർട്ടിഫിക്കറ്റുകൾ, ക്ലസ്റ്റർ റിപ്പോർട്ട് എന്നിവ തയ്യാറാക്കുന്നത് ഈ ആപ്പ് വഴിയാണ്. കുട്ടികളുടെ ഉച്ചഭക്ഷണത്തക്കുറിച്ചുള്ള പുതിയ ആപ്പും സർക്കാർ കൊണ്ടുവരുന്നുണ്ട്. സോഹ്റി ഖാസ് എന്ന പ്രദേശത്തെ എണ്ണൂറ് സ്കൂൾ കുട്ടികൾ ഈ മാസം ടാബ്ലെറ്റുകൾ നൽകി. ഇവർക്കും ആശ്രയം സ്കൂൾ മുറ്റത്ത് നിൽക്കുന്ന ചമത മരം തന്നെ ആശ്രയം. 

അധ്യാപകരും വിദ്യാർത്ഥികളും നേരിടുന്ന ഈ പ്രതിസന്ധി വിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറയുന്നു. ഈ അവസ്ഥയക്ക് ഏതെങ്കിലും രീതിയിൽ മാറ്റം വന്നില്ല എങ്കിൽ ഝാർഖണ്ഡിലെ അധ്യാപകർക്ക് മരത്തിൽ നിന്ന് ഇറങ്ങാൻ സമയം കിട്ടില്ല.