ശരീരമാകെ ടാറ്റൂ. ഓസ്ട്രലിയയിലെ കുപ്രസിദ്ധനായ മുന്‍ അധോലോക രാജാവ് ജോണ്‍ കെനിയാണ് പതിവില്ലാത്ത കാരണങ്ങളാല്‍ മാധ്യമങ്ങളില്‍ നിറയുന്നത്. കണ്ണിലടക്കം ശരരത്തിന്റെ എല്ലാ ഭാഗത്തും ടാറ്റു അണിഞ്ഞ കെനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വെറലായി മാറുകയാണ്. 

വീട്ടില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഏഴാം വയസ്സില്‍ വീട്ടില്‍ നിന്നിറങ്ങിയ കെനി പിന്നീട് കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തുകയായിരുന്നു. മയക്കു മരുന്ന് മാഫിയയയുടെ തലവനാകുന്നതിനു മുമ്പ് നിരവധി കേസുകളില്‍ പ്രതിയായിരുന്നു. മയക്കുമരുന്ന് മാഫിയാ തലവനായതോടെ ഓസ്ട്രലയയിലെ ഏറ്റവും വലിയ ക്രിമിനലുകളില്‍ ഒരാളായി കെനി മാറി. 

തനിക്കൊരു നല്ല കുടുംബ ജീവിതം പോലും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കെനി പറയുന്നു. ഒമ്പതാം വയസ്സില്‍ ദുര്‍ഗുണ പാ~ പരിഹാര ശാലയില്‍ അടക്കപ്പെട്ടു. അവിടെ വെച്ച് ക്രൂരമായ ലൈംഗിക ആക്രമണത്തിന് വിധേയമായി. പിന്നീട് ഇങ്ങോട്ടും കുടുംബത്തില്‍നിന്നും ബന്ധുക്കളില്‍നിന്നും ഏറെ അതിക്രമങ്ങള്‍ക്ക് വിധേയനായതായി കെനി പറയുന്നു. കുറ്റകൃത്യങ്ങളിലേക്ക് ചെന്നെത്താന്‍ പ്രേരകമായത് തന്റെ ജീവിത പശ്ചാത്തമായിരുന്നുവന്നും കെനി പറയുന്നു. 

നിരവധി വര്‍ഷങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കെനി പിന്നീട് കുറ്റകൃത്യങ്ങള്‍ അവസാനിപ്പിച്ചു. മയക്കുമരുന്നും മദ്യവും പൂര്‍ണ്ണമായി ഉപക്ഷേിച്ച ഇയാള്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കുകയാണ്. മദ്യവും മയക്കുമരുന്നും നശിപ്പിക്കുന്ന  ബാല്യങ്ങള്‍ക്കു വേണ്ടിയുള്ള ബോധവല്‍കരണ പരിപാടികളിലും സജീവമാണ്. 

തനിക്കൊരു നല്ല കുടുംബ ജീവിതം പോലും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കെനി പറയുന്നു. ഒമ്പതാം വയസ്സില്‍ ദുര്‍ഗുണ പാ~ പരിഹാര ശാലയില്‍ അടക്കപ്പെട്ടു. അവിടെ വെച്ച് ക്രൂരമായ ലൈംഗിക ആക്രമണത്തിന് വിധേയമായി. പിന്നീട് ഇങ്ങോട്ടും കുടുംബത്തില്‍നിന്നും ബന്ധുക്കളില്‍നിന്നും ഏറെ അതിക്രമങ്ങള്‍ക്ക് വിധേയനായതായി കെനി പറയുന്നു. കുറ്റകൃത്യങ്ങളിലേക്ക് ചെന്നെത്താന്‍ പ്രേരകമായത് തന്റെ ജീവിത പശ്ചാത്തമായിരുന്നുവന്നും കെനി പറയുന്നു. 

18ാം വയസ്സില്‍ ആദ്യമായി ടാറ്റൂ അണിഞ്ഞതു മുതല്‍ എല്ലാ കാലത്തും ടാറ്റു ഭ്രാന്തുണ്ടായിരുന്നു. ഇപ്പോള്‍ ഉടലാകെ ടാറ്റൂ പതിപ്പിച്ച് വാര്‍ത്തകളില്‍ നിറയുകയാണ് കെനി.