ആറ് മാസം മുലപ്പാല്‍ കൊടുക്കാനാണ് ആദ്യം കരുതിയത്. പിന്നെയത് പന്ത്രണ്ട് മാസമായി, രണ്ട് വയസായി, അതിനുശേഷം മകളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും ഷാരോണ്‍ പറയുന്നു. അവള്‍ മതി എന്ന് പറയുന്നതുവരെ മുലയൂട്ടുമെന്നാണ് തീരുമാനിച്ചത്.

മൂന്നോ നാലോ വയസുവരെയാണ് പലരും കുഞ്ഞിനെ മുലയൂട്ടുന്നത്. എന്നാല്‍, ഷാരോണ്‍ സ്പിങ്കിന്‍റെ മകള്‍ക്ക് പത്തുവയസ്സായി. പത്തു വയസ് വരെ അവര്‍ മകളെ മുലയൂട്ടുകയും ചെയ്തു. മുലയൂട്ടല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമാക്കും. അങ്ങനെ താനും മകളും തമ്മിലുള്ള ബന്ധം ദൃഢമായിരിക്കുകയാണ് എന്നാണ് ഷാരോണ്‍ ഇതിനെ കുറിച്ച് പറയുന്നത്. ഇനിയവളെ മുലയൂട്ടാനാവില്ലല്ലോ എന്നത് ചെറുതായി വേദനിപ്പിക്കുന്നുണ്ടെന്നും ഷാരോണ്‍ പറയുന്നുണ്ട്. 

നാല് മക്കളാണ് ഷാരോണിന്. മൂത്ത മൂന്ന് കുഞ്ഞുങ്ങളേയും കൃത്യമായി മുലയൂട്ടാനായിരുന്നില്ല. മുലപ്പാല്‍ വേണ്ടത്ര കിട്ടാത്തതിനാല്‍ മൂന്നുപേര്‍ക്കും രോഗപ്രതിരോധശേഷിയില്ലായ്മയും ആരോഗ്യക്കുറവും ഉണ്ടായിരുന്നുവെന്നും. അങ്ങനെയില്ലാതിരിക്കാനാണ് ഇളയ മകള്‍ ഷാര്‍ലെറ്റിനെ ഇത്രയും വയസുവരെ മുലയൂട്ടിയത്. വരുന്ന ഏപ്രിലില്‍ ഷാര്‍ലെറ്റിന് പത്ത് വയസ്സാകും. 

ആറ് മാസം മുലപ്പാല്‍ കൊടുക്കാനാണ് ആദ്യം കരുതിയത്. പിന്നെയത് പന്ത്രണ്ട് മാസമായി, രണ്ട് വയസായി, അതിനുശേഷം മകളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും ഷാരോണ്‍ പറയുന്നു. അവള്‍ മതി എന്ന് പറയുന്നതുവരെ മുലയൂട്ടുമെന്നാണ് തീരുമാനിച്ചത്. പത്തുവയസ്സാകാറായപ്പോള്‍ അവള്‍ തന്നെ പറയുകയായിരുന്നു ഇനി വേണ്ടാ എന്ന് എന്നും ഷാരോണ്‍ പറയുന്നു. ഇത്രയും കാലം മുലപ്പാല്‍ കുടിച്ചുവെന്നതുകൊണ്ടു തന്നെ അവള്‍ മറ്റുകുട്ടികളേക്കാള്‍ ആരോഗ്യവതിയായിരുന്നുവെന്നും അസുഖങ്ങളൊന്നും അധികമുണ്ടായിട്ടില്ലെന്നും ഷാരോണ്‍ പറയുന്നു. കൂടാതെ, ഷാര്‍ലെറ്റിന് എന്തെങ്കിലും സങ്കട
മോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ ഓടിയെത്തും. അങ്ങനെ മാസത്തില്‍ ഒരു തവണയെങ്കിലും മുലയൂട്ടുമായിരുന്നു. അതില്‍, അഞ്ച് വയസുവരെ പള്ളിയില്‍ വെച്ചും ഷോപ്പിങിനിടയിലുമെല്ലാം മുലയൂട്ടിയിട്ടുണ്ട്. മകള്‍ക്ക് നാണമായപ്പോഴാണ് അവളത് നിര്‍ത്തിയത്. 

ഏതമ്മയും മക്കള്‍ക്ക് ആവശ്യമുള്ള കാലം വരെ മുലയൂട്ടാന്‍ മടിക്കേണ്ടതില്ലെന്നും അത് അമ്മയും മക്കളും തമ്മിലുള്ള ബന്ധം ദൃഢമാക്കുകയേ ഉള്ളൂവെന്നും ഷാരോണ്‍ പറയുന്നു.