പാലാ അരുണാപുരം പൊന്നെടുത്തകല്ലേല്‍ പി.ടി. ജെയിംസ്-ലില്ലിക്കുട്ടി ദമ്പതികളുടെ ഇളയമക്കളും ഇരട്ടകളുമായ റ്റാനിയായേയും റ്റിന്‍സിയേയുമാണ് മാര്‍വിനും മാന്‍സനും മിന്നുകെട്ടുന്നത്.
കാഴ്‌ചയിലും നടപ്പിലും വേഷത്തിലും പരസ്‌പരം തിരിച്ചറിയാനാവാത്തവരാണ് മാര്‍വിനും മാന്‍സനും. ഇരട്ടകളായ വരന്മാരേയും വധുമാരെയുമെല്ലാം വിവാഹത്തിനുശേഷം വീട്ടിലേക്ക് ആനയിക്കുന്നതും ഇരട്ട ജീപ്പിലാണ്. ഒരേ കളറിലും രൂപത്തിലും നമ്പര്‍ ഒഴിച്ചാല്‍ ഒരേ പോലെയുള്ള തുറന്ന ജീപ്പാണ്.
വരന്മാരും വധുമാരും വീട്ടിലെ ഇളയ കുട്ടികളാണ്. രണ്ടു കൂട്ടര്‍ക്കും ഒരു സഹോദരിയും സഹോദരനുമാണുള്ളത്. കറിക്കാട്ടൂര്‍ സെന്റ് ജെയിംസ് പള്ളിയില്‍ ശനിയാഴ്ച രാവിലെ 11നാണ് വിവാഹം.
