ചൈനയില്‍ നിന്നുള്ള ഈ ക്യൂവിന്‍റെ ചിത്രം വളരെ ശ്രദ്ധേയമാകുന്നു. കറന്‍സി മാറ്റുവാനും, ജിയോ സിം എടുക്കലും ഒക്കെയായി ഇന്ത്യക്കാര്‍ ഏറെ ക്യൂ കണ്ടതാണല്ലോ, എന്നാല്‍ ഈ ക്യൂവിന്‍റെ ലക്ഷ്യം ശരിക്കും അത്ഭുതപ്പെടുത്തും.
പുസ്തകമെടുക്കുക എന്നതാണ് ഈ ക്യൂവില്‍ നില്‍ക്കുന്നവരുടെ ലക്ഷ്യം. ചൈനയിലെ നാന്‍ജിയാങ് യൂണിവേഴ്‌സിറ്റി ഓഫ് ഫിനാന്‍സ് ആന്റ് ഇക്കണോമികസിലെ ലൈബ്രറിക്കു മുമ്പിലാണ് ഈ നീണ്ടനിര. ഫൈനല്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പിനുവേണ്ടിയാണു ലൈബ്രറിക്കു മുമ്പിലെ ഈ ക്യൂ.
