എസ്‍ബിഐയുടെയും അനുബന്ധ ബാങ്കുകളുടെയും 6 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി. മൂംബൈ ആസ്ഥാനത്ത് നിന്നുുള്ള നിര്ദ്ദേശ പ്രകാരമാണ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് തുടങ്ങിയത്.

ഉപഭോക്താക്കളെ ഈ വിവരം നേരത്തെ എസ്എംഎസ് വഴി അറിയിച്ചതയായി ബാങ്ക് അധികൃതര്‍ വിശദീകരിച്ചു. കാർഡ് ബ്ലോക്കായവർ ബാങ്കിലെത്തി പുതിയ കാർഡിന് അപേക്ഷിക്കണം. എടിഎം തട്ടിപ്പുകള്‍ വ്യാപകമായതോടയാണ് ബാങ്കുകള്‍ സുരക്ഷ നടപടികള്‍ ശക്തമാക്കിയത്.