മുംബൈ: ബാങ്കിങ് ഓംബുഡ്സ്മാന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. പരാതികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 25 ശതമാനം വര്‍ദ്ധനയാണ് ഈ സാമ്പത്തിക വര്‍ഷമുണ്ടായത്. 

നഗരങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിലാണ് ഇത്രയധികം വര്‍ദ്ധനയുണ്ടായത്. ലഭിച്ച പരാതികളില്‍ 57 ശതമാനവും ചെന്നൈ, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്നാണ്. 

ലഭിച്ച പരാതികളില്‍ 97 ശതമാനവും പരഹരിച്ചതായി ഓംബുഡ്സ്മാന്‍ അധികൃതര്‍ അറിയിച്ചു. എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടാണ് ലഭിച്ച പരാതികളില്‍ ഏറെയും.