ആവശ്യത്തിന് ചില്ലറ ഇല്ലാത്തതിനാല്‍ ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്രം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ സാധാരണ പച്ചക്കറി പലചരക്ക് കടകള്‍ അടക്കമുള്ള കടകളിലേക്കാണ് സ്വപ്പിങ് മെഷിനുകളുടെ ഓര്‍ഡറുകള്‍ വന്നിരിക്കുന്നത്. ആളുകളുടെ ആവശ്യം കൂടി പരിഗണിച്ചാണ് വ്യപാരികള്‍ ഇത്തരം നീക്കം നടത്തിയിരിക്കുന്നത്.
കറന്‍റ് അക്കൗണ്ടു ഉള്ള വ്യാപാരികള്‍ക്ക് മെഷിന് അപക്ഷകള്‍ നല്‍കാന്‍ സാധിക്കും. ആര്‍ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന നിശ്ചിത വാടകയ്ക്കാണ് വ്യാപാരികള്‍ക്ക് മെഷിനുകള്‍ വാങ്ങുന്നത്. എന്നാല്‍ ബാങ്കുകള്‍ക്ക് അനുസരിച്ച വാടകയിലും മാറ്റങ്ങള്‍ ഉണ്ടാകും.
ലാന്‍ഡ്‌ലൈന്‍, വയര്‍ലെസ് ഡസ്‌ക് ടോപ്പ്, ജിപിആര്‍എസ് പോര്‍ട്ടബിള്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മെഷിനുകളാണ് ലഭ്യമാകുന്നത്. ഇതിന് ഓരോ ബാങ്കും വ്യത്യസ്ത വാടകയാണ് ഈടാക്കുന്നത്. ലാന്‍ഡ് ലൈന്‍ മെഷിനുകള്‍ക്ക് സ്‌റ്റേറ്റ് ബാങ്ക് വാടക ഈടാക്കുന്നില്ല. അതേസമയം ചില സ്വകാര്യ ബാങ്കുകള്‍ ഇതിന് വാടകയും നികുതിയും ഈടാക്കുന്നുണ്ട്.
വയര്‍ലെസ് ഡസ്‌ക്ടോപ്പ് മെഷിനുകള്‍ക്ക് 220 രൂപയാണ് എസ്ബിഐ ഈടാക്കുന്നത്. ജിപിആര്‍എസ് പോര്‍ട്ടബിള്‍ മെഷിനാകട്ടെ പ്രതിമാസ വാടക 400 രൂപയാണ്. ഇതുകൂടാതെ മറ്റു നികുതികളും ബാങ്ക് ഈടാക്കുന്നുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളില്‍ മെഷിനുകള്‍ സ്ഥാപിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അപേക്ഷകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ മെഷിനുകള്‍ സ്ഥാപിക്കുന്നത് വൈകാനും സാധ്യതയുണ്ട്.
