നിലവില്‍ 1,000 മുതല്‍ 5,000 രൂപ വരെ മാസം ലഭിക്കത്തക്ക രീതിയിലാണ് പെന്‍ഷന്‍
ദില്ലി: അടല് പെന്ഷന് യോജന കൂടുതല് ആകര്ഷകമാക്കാന് കേന്ദ്ര സര്ക്കാര് ആലോചിക്കുന്നു. പദ്ധതിക്ക് കീഴിലെ ഇപ്പോഴത്തെ പെന്ഷന്റെ പരമാവധി പരിധി മാസം 5,000 രൂപയാണ്. ഈ പരിധി മാസം പതിനായിരം രൂപയിലേക്ക് ഉയര്ത്താനാണ് സര്ക്കാരിനോട് സാമ്പത്തിക സേവന വകുപ്പ് ജോയിന്റ് സെക്രട്ടറി മദനേഷ് കുമാര് മിശ്ര ശുപാര്ശ ചെയ്തത്.
പദ്ധതിയില് ചേര്ന്ന് കഴിഞ്ഞാല് അറുപത് വയസ്സ് തികയുമ്പോള് മാസം 5,000 രൂപ വച്ച് പെന്ഷന് ലഭിക്കുമെന്നതായിരുന്നു പദ്ധതി. എന്നാല് ഇപ്പോള് പദ്ധതിക്ക് കീഴിലെത്തപ്പെടുന്നവര്ക്ക് 20-30 വര്ഷം കഴിഞ്ഞ് 5,000 രൂപയെന്നത് ഏറ്റവും കുറഞ്ഞതാണ്. അതിനാല് അടല് പദ്ധതി പ്രകാരം പെന്ഷന് 10,000 ത്തിലേക്ക് ഉയര്ത്താനാണ് ശുപാര്ശ.
നിലവില് 1,000 മുതല് 5,000 രൂപ വരെ മാസം ലഭിക്കത്തക്ക രീതിയില് അഞ്ച് സ്ലാബുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്.
