Asianet News MalayalamAsianet News Malayalam

ചൈനീസ് കമ്പനികള്‍ ഇന്ത്യക്കാര്‍ക്ക് ഫോണ്‍ വിറ്റ് സമ്പാദിച്ചത് 50,000 കോടി

ഒപ്പോയുടെ 2018 ലെ മൊത്ത വരുമാനം 11,994.3 കോടി രൂപയാണ്. ഷവോമി ഇന്ത്യയുടേത് 22,947.3 കോടി രൂപയും. വിവോയുടേത് 11,179.3 കോടി രൂപയുമാണ്.

chinese mobile phone companies earned 50,000 crores from india by selling mobile phones
Author
Mumbai, First Published Oct 29, 2018, 3:44 PM IST

മുംബൈ: ഷവോമി, ഒപ്പോ, വിവോ, ഹോണര്‍, ലനോവോ-മോട്ടറോള, വണ്‍ പ്ലസ്, ഇന്‍ഫിനിക്സ് തുടങ്ങിയ ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ ഫോണ്‍ വിറ്റ് ഈ സാമ്പത്തിക വര്‍ഷം നേടിയത് 51,722.1 കോടി രൂപ. മുന്‍ സാമ്പത്തിക വര്‍ഷത്തെ ആപേക്ഷിച്ച് ഇത് ഇരട്ടി തുകയാണ്. 

നിലവില്‍ രാജ്യത്തെ മൊത്തം സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ പകുതിയോളം വരും ചൈനീസ് സാന്നിധ്യം. 2017 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ നേടിയെടുത്തത് 26,262.4 കോടി രൂപയാണ്. 

ഒപ്പോയുടെ 2018 ലെ മൊത്ത വരുമാനം 11,994.3 കോടി രൂപയാണ്. ഷവോമി ഇന്ത്യയുടേത് 22,947.3 കോടി രൂപയും. വിവോയുടേത് 11,179.3 കോടി രൂപയുമാണ്. വന്‍ വളര്‍ച്ച സാധ്യത മുന്നില്‍ കണ്ട് ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയാണ്. ഷവോമി ഇന്ത്യ രാജ്യത്ത് ഏപ്രിലില്‍ 15,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios