Asianet News MalayalamAsianet News Malayalam

ശബരിമലയിലെ വരുമാനത്തിൽ വൻ കുറവ്

അരവണ വിറ്റവകയിൽ കുറവ് 79 ലക്ഷം രൂപ. അപ്പം വിൽപനയിൽ 62 ലക്ഷത്തിന്റെ് കുറവ്. മാളികപുറത്തെ വരുമാനവും മുറിവാടകയിലൂടെ കിട്ടുന്നതും എല്ലാം കുറഞ്ഞു. മകരവിളക്കിന് ഒരാഴ്ച മാത്രം ശേഷിക്കേ ബോർഡിന് മുന്നിൽ നഷ്ടങ്ങളുടെ കണക്കുകളാണ്

decline in revenue from sabarimala
Author
Pamba, First Published Jan 7, 2019, 9:36 AM IST

പമ്പ: ശബരിമലയിലെ വരുമാനത്തിൽ വൻ കുറവ്. മകരവിളക്കിനായി നട തുറന്ന് ആറു ദിവസം കഴിയുന്പോൾ 9 കോടിയുടെ കുറവാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉണ്ടായത്. അപ്പം ,അരവണ വിൽപനയും കാര്യമായി ഇടിഞ്ഞു.  കഴിഞ്ഞ വർഷത്തെ മകരവിളക്ക് തീർഥാടനം ആറുദിനം കഴിഞ്ഞപ്പോൾ വരുമാനം 29 കോടി കടന്നിരുന്നു. ഈ വർഷം അത് 20 കോടിയിലൊതുങ്ങി. 

അരവണ വിറ്റവകയിൽ കുറവ് 79 ലക്ഷം രൂപ. അപ്പം വിൽപനയിൽ 62 ലക്ഷത്തിന്റെ് കുറവ്. മാളികപുറത്തെ വരുമാനവും മുറിവാടകയിലൂടെ കിട്ടുന്നതും എല്ലാം കുറഞ്ഞു. മകരവിളക്കിന് ഒരാഴ്ച മാത്രം ശേഷിക്കേ ബോർഡിന് മുന്നിൽ നഷ്ടങ്ങളുടെ കണക്കുകളാണ്. 

യുവതീ പ്രവേശനവും സംഘർഷങ്ങളും ഭക്തരുടെ എണ്ണം ഗണ്യമായി കുറച്ചു. എന്നാൽ വരുന്ന ഭക്തരുടെ എണ്ണത്തിന് ആനുപാതികമായി വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ബോർഡിന്റെ  നിഗമനം. സംഭാവനയായി 4ലക്ഷം രൂപ ഇത്തവണ അധികമായി ലഭിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളിൽ മുൻവർഷത്തേക്കാൾ തീർഥാടകർ എത്തുമെന്നും വരുമാനനഷ്ടം കുറയ്ക്കാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.

Follow Us:
Download App:
  • android
  • ios