Asianet News MalayalamAsianet News Malayalam

ഏഴ് സംസ്ഥാനങ്ങള്‍ക്ക് ദുരന്ത സഹായം: കേരളം പട്ടികയില്‍ ഇല്ല

2018-19 കാലയളവില്‍ പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കായുളള കേരളത്തിന്‍റെ അധിക വിഹതമാണിത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണ് സഹായം നല്‍കാനുളള തീരുമാനം എടുത്തത്. 

disaster relief for seven states: Kerala not in the list
Author
New Delhi, First Published Jan 30, 2019, 11:18 AM IST

ദില്ലി: പ്രകൃതി ദുരന്തം പ്രതിസന്ധിയിലാക്കിയ ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം അനുവദിച്ചു. ആകെ 7,214.03 കോടി രൂപയുടെ സഹായമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഹിമാചല്‍പ്രദേശ്, യുപി, ആന്ധ്ര, ഗുജറാത്ത്, കര്‍ണാടകം, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സഹായ നല്‍കുക. എന്നാല്‍, കേരളത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

2018-19 കാലയളവില്‍ പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കായുളള കേരളത്തിന്‍റെ അധിക വിഹതമാണിത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണ് സഹായം നല്‍കാനുളള തീരുമാനം എടുത്തത്. 

കൊടും വരള്‍ച്ച നേരിട്ട മഹാരാഷ്ട്രയ്ക്കാണ് കൂടുതല്‍ വിഹിതം ലഭിച്ചത്. 4,714.28 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് ലഭിക്കുക. കര്‍ണാടകയ്ക്ക് 949.49 കോടി രൂപയും യുപിയ്ക്ക് 191.73 കോടി രൂപയും പുതുച്ചേരിക്ക് 13.09 കോടിയും ആന്ധ്രയ്ക്ക് 900.40 കോടിയും ഹിമാചലിന് 317.44 കോടി രൂപയും ലഭിക്കും.

Follow Us:
Download App:
  • android
  • ios