മത്സ്യത്തൊഴിലാളികള്‍ക്കായി പുതിയ മന്ത്രാലയം രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്

ദില്ലി:പശുക്കളുടേയും ക്ഷീരകര്‍ഷകരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമായി ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് പീയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. രാഷ്ട്രീയ കാമധേനു ആയോഗ് എന്നാവും കമ്മീഷന്‍റെ പേര്. മത്സ്യത്തൊഴിലാളികള്‍ക്കായി പുതിയ മന്ത്രാലയം രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അനിമല്‍ ഫാമിംഗ് ചെയ്യുന്നവര്‍ക്കായി രണ്ട് ശതമാനം പലിശയിളവ് പ്രഖ്യാപിച്ചു. 

ദരിദ്രവിഭാഗത്തില്‍പ്പെട്ട ആറ് കോടി പേര്‍ക്ക് ഉജ്വല്‍ പദ്ധതിയിലൂടെ സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കിയെന്ന് പീയൂഷ് ഗോയല്‍. ദരിദ്രവിഭാഗത്തില്‍പ്പെട്ട രണ്ട് കോടിയാള്‍ക്ക് കൂടി പാചകവാതക കണക്ഷന്‍ നല്‍കി അടുത്ത വര്‍ഷത്തോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഊര്‍ജമേഖലയിലെ ഏറ്റവും വിജയകരമായ പദ്ധതിയാണ് ഉജ്വല്‍ എന്നും അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയ കാമധേനു ആയോഗ് എന്നാവും കമ്മീഷന്‍റെ പേര്. മത്സ്യത്തൊഴിലാളികള്‍ക്കായി പുതിയ മന്ത്രാലയം രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അനിമല്‍ ഫാമിംഗ് ചെയ്യുന്നവര്‍ക്കായി രണ്ട് ശതമാനം പലിശയിളവ് പ്രഖ്യാപിച്ചു. 