ഇന്ത്യന്‍ വംശജരായുളള നാല് പേരാണ് പട്ടികയില്‍ ഇടം നേടിയത് പട്ടികയില്‍ മൂന്ന് പേര്‍ സ്‍ത്രീകളാണ്

ന്യൂയോര്‍ക്ക്: ലോക ബിസിനസ് രംഗത്ത് പ്രചോദനം നല്‍കുന്ന 40 വയസ്സില്‍ താഴെ പ്രായമുളള 40 വ്യക്തികളുടെ ഫോര്‍ച്യൂണ്‍ മാഗസിന്‍ പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യന്‍ വംശജരും. ഇന്ത്യന്‍ വംശജരായുളള നാല് പേരാണ് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ മൂന്ന് പേര്‍ സ്‍ത്രീകളാണ്.

യുഎസ്സിലെ ന്യൂയോര്‍ക്ക് സിറ്റിയാണ് ഫോര്‍ച്യൂണ്‍ മാഗസിന്‍റെ ആസ്ഥാനം. ജനറല്‍ മോട്ടോഴ്സ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ ദിവ്യ സൂര്യദേവര, വിമിയോ സിഇഒ അഞ്ജലി സുഡ്, റോബിന്‍ഹുഡ് സഹസ്ഥാപകന്‍ ബൈജു ഭട്ട്, ഫീമെയ്ല്‍ ഫണ്ട് സ്ഥാപകാംഗം അനു ദഗ്ഗല്‍ എന്നിവരാണ് പട്ടികയിലുളളത്. ദിവ്യ പട്ടികയില്‍ നാലാം സ്ഥാനത്താണ്. അഞ്ജലി 14-ാം സ്ഥാനവും ബൈജു ഭട്ടിന് 24 മത് സ്ഥാനവും അനുവിന് 32-ാം സ്ഥാനവും ലഭിച്ചു.

ഇന്‍സ്റ്റാഗ്രാം സഹസ്ഥാപകനും സിഇഒയുമായ കെവിന്‍ സിസ്ട്രോമും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗുമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുളളത്.