സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ ഇടിവ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 7, Jan 2019, 12:13 PM IST
gold price decline
Highlights

ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമായിരുന്നു ജനുവരി അഞ്ചിലെ സ്വര്‍ണ്ണ നിരക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.     

ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമായിരുന്നു ജനുവരി അഞ്ചിലെ സ്വര്‍ണ്ണ നിരക്ക്. ജനുവരി നാലിനാണ് സ്വര്‍ണ്ണത്തിന് ഈ ആഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമായിരുന്നു നിരക്ക്. 

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. 
 

loader