Asianet News MalayalamAsianet News Malayalam

കേരളത്തിലെ സ്വര്‍ണവില വീണ്ടും കൂടുന്നു

കഴിഞ്ഞ ആഴ്ചയിൽ ഒരു പവൻ സ്വർണത്തിന് 25,000 രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണവില  കൂടി. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1331.40 ഡോളറാണ് ഇന്നത്തെ നിരക്ക്. 
 

gold rate hike
Author
Thiruvananthapuram, First Published Feb 25, 2019, 11:40 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ദ്ധിച്ചു. ഗ്രാമിന് 3,115 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന് 24,920 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ആഴ്ചയിൽ ഒരു പവൻ സ്വർണത്തിന് 25,000 രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണവില  കൂടി. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1331.40 ഡോളറാണ് ഇന്നത്തെ നിരക്ക്. 

കഴിഞ്ഞ ഫെബ്രുവരി 20 നാണ് സ്വര്‍ണത്തിന് ഏറ്റവും റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയായിരുന്നു ഫെബ്രുവരി 20 ലെ സ്വര്‍ണ നിരക്ക്. പവന് 25,160 രൂപയും.  
 

Follow Us:
Download App:
  • android
  • ios