തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില ഉയര്‍ന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.     

ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമായിരുന്നു ജനുവരി രണ്ടിലെ സ്വര്‍ണ്ണ നിരക്ക്. കഴിഞ്ഞ നാല് ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ 31 ഗ്രാം ട്രോയ് ഔൺസിന്റെ വിലയും കൂടി.1295 ഡോളറാണ് നിരക്ക്.