സംസ്ഥാനത്തെ ബാങ്കുകള്‍ 40000 കോടിയുടെ ഹ്രസ്വകാല വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 6000 കോടി രൂപ മാത്രമാണ് കിസാന്‍ ക്രഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് നല്‍കിയത്. ബാക്കി 34000 കോടി രൂപയും സര്‍ണ്ണപണയം വഴിയുള്ള കാര്‍ഷിക വായ്പകളാണ്. 5 ശതമാനത്തില്‍ താഴെ പലിശ മാത്രം നല്‍കിയാല്‍ മതി എന്നതാണ് ഇതിന്‍റെ ആകര്‍ഷണം. 

തിരുവനന്തപുരം: സ്വര്‍ണ്ണം പണയംവച്ച് ,അനര്‍ഹര്‍ , കാര്‍ഷിക വായ്പയുടെ ആനൂകൂല്യം പറ്റുന്നത് അവാസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.വിശദമായ പരിശോധന വേണമെന്നാവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനേയും കേന്ദ്രസര്‍ക്കാരിനേയും സമീപിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സംസ്ഥാനത്തെ ബാങ്കുകള്‍ 40000 കോടിയുടെ ഹ്രസ്വകാല വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 6000 കോടി രൂപ മാത്രമാണ് കിസാന്‍ ക്രഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് നല്‍കിയത്. ബാക്കി 34000 കോടി രൂപയും സര്‍ണ്ണപണയം വഴിയുള്ള കാര്‍ഷിക വായ്പകളാണ്. 5 ശതമാനത്തില്‍ താഴെ പലിശ മാത്രം നല്‍കിയാല്‍ മതി എന്നതാണ് ഇതിന്‍റെ ആകര്‍ഷണം. 

10 സെന്‍റ് സ്ഥലത്തിന്‍റെ നികുതി രശീതിയുടെ അടിസ്ഥാനത്തിലും കാര്‍ഷിക വായ്പ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പലിശ ഇളവ് അനര്‍ഹര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. എല്ലാ ബാങ്കുകളും കാര്‍ഷിക വായപകളുടെ എണ്ണവും കുടിശ്ശിക സംബന്ധിച്ച വിവിരങ്ങളും അതാത് പ്രദേശങ്ങളിലെല കൃഷിഭവനു കൈമാറണം.

കാര്‍ഷിക വായപക്കുള്ള മൊറട്ടോറിയം നടപ്പിലാക്കുന്നതിനുളള പ്രായോഗിക ബുദ്ധുമുട്ടുകള്‍ പരിഹരിക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന നതല ബാങ്കേഴ്സ് ,സമിതിയുടേയും നബാര്‍ഡിന്‍റേ.ും പ്രതിനിധികള്‍ ഉല്‍പ്പെട്ട ഉന്നതതലയോഗം കൃശി മന്ത്രി വിളിച്ചു ചേര്‍ത്തു.പ്രളയത്തിനു മുന്‍പ് കുടിശ്ശിക വരുത്തിയവര്‍ക്കും മൊറട്ടോറിയത്തിന്‍റെ ആനുകൂല്യം ഉറപ്പാക്കും. സാമപ്ത്തിക വര്‍ശം മാനദണ്‍മാക്കി നവംബര്‍ 15നകം കാര്‍ഷിക വായപകള്‍ പുനക്രമീകിരച്ചു നല്‍കാന്‍ ധാരണയായി.