ഭാവിയില്‍ ബ്ലോക്ചെയിന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍കുബേറ്ററായി തെലുങ്കാനയെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം

ഹൈദരാബാദ്: ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച പ്രകടിപ്പിക്കുന്ന ബ്ലോക്ചെയിന്‍ ടെക്നോളജിയെ രാജ്യത്ത് സജീവമാക്കുന്നതിനായി തെലുങ്കാന മുന്നിട്ടിറങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ചെയിന്‍ ജില്ല രൂപീകരിക്കുകയാണ് തെലുങ്കാനയുടെ ലക്ഷ്യം. 

രാജ്യത്തെ ഐടി ഭീമന്മാരായ ടെക് മഹേന്ദ്രയുമായി ഇത് സംബന്ധിച്ച് തെലുങ്കാന സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ട് കഴിഞ്ഞു. ഭാവിയില്‍ ബ്ലോക്ചെയിന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍കുബേറ്ററായി തെലുങ്കാനയെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ബ്ലോക്ചെയിന്‍ ജില്ലയുടെ സ്ഥാപക അംഗം കൂടിയായ ടെക് മഹേന്ദ്രയാണ് സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററിന് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. രാജ്യത്തിന് മുഴുവന്‍ മാതൃകയായി ബ്ലോക്ചെയിന്‍ ജില്ലയെ മാറ്റിയെടുക്കുകയാണ് തെലുങ്കാന സര്‍ക്കാരിന്‍റെ ലക്ഷ്യം.