ചരിത്രത്തിലാദ്യമായാണ് പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ വഴി പണമടയ്ക്കുകയും ലേലം വിളിച്ചെടുക്കുകയും ചെയ്യാവുന്ന ഒരു ചിട്ടി നടത്തുന്നത്.

തിരുവനന്തപുരം: കെഎസ്എഫ്ഇ പ്രവാസി ചിട്ടിക്കുളള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ പ്രവാസികളില്‍ നിന്ന് ആവേശകരമായ സ്വീകരണം. ഈ മാസം 25 ന് വൈകിട്ട് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജീവമായി മണിക്കൂറുകള്‍ക്കുളളില്‍ ഏഴ് ചിട്ടികള്‍ പൂര്‍ണ്ണമായും മറ്റ് ചിട്ടികള്‍ ഭാഗികമായും പ്രവാസികളെക്കൊണ്ട് നിറഞ്ഞു.

ചരിത്രത്തിലാദ്യമായാണ് പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ വഴി പണമടയ്ക്കുകയും ലേലം വിളിച്ചെടുക്കുകയും ചെയ്യാവുന്ന ഒരു ചിട്ടി നടത്തുന്നത്. വ്യക്തികളുടെ സാമ്പത്തിക ശേഷി അനുസരിച്ച് പ്രയേജനപ്പെടുത്താവുന്ന വൈവിധ്യമാര്‍ന്ന ചിട്ടികളുടെ ശ്രേണിയാണ് കെഎസ്എഫ്ഇ പ്രവാസികള്‍ക്കായൊരുക്കിയിരിക്കുന്നത്.