തിരുവനന്തപുരം: രാജ്യത്ത് പാചക വാതകത്തിന് വീണ്ടു വില കുറഞ്ഞു. സബ്സിഡി ഉളളതിനും സബ്സിഡി ഇല്ലാത്തതിനും ഒരേപോലെ വിലയില്‍ കുറവ് വന്നു. സബ്സിഡി ഉളള സിലണ്ടറിന് 5.91 രൂപയും സബ്സിഡി ഇല്ലാത്തതിന് 120.50 രൂപയുമാണ് വിലകുറഞ്ഞത്. 

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും, അന്താരാഷ്ട്ര വിപണിയില്‍ വിലക്കുറവുണ്ടായതും അത് വഴി നികുതിയില്‍ കുറവ് വന്നതുമാണ് പാചക വാതക വില കുറയാന്‍ കാരണം. ജൂണ്‍ മുതല്‍ ആറ് തവണയാണ് വിലകൂടിയത് എന്നാല്‍, ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിന് സബ്സിഡി ഉളളതിന് 6.52 രൂപയും സബ്സിഡി ഇല്ലാത്തതിന് 133 രൂപയും കുറച്ചിരുന്നു.