Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ തീരുമാനം വിപണിയില്‍ പ്രതിഫലിച്ചു; പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

1.50 രൂപ എക്സൈസ് തീരുവയും, ഒരു രൂപയുടെ ഇളവ് എണ്ണകമ്പനികളുമാണ് വഹിക്കുന്നത്. സംസ്ഥാനം നികുതി ഇളവ് നൽകുന്ന കാര്യം ആലോചനയിൽ ഇല്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 

petrol, diesel price decreased due to central government new decision
Author
Thiruvananthapuram, First Published Oct 5, 2018, 12:13 PM IST

തിരുവനന്തപുരം: കേന്ദ്രസർക്കാർ തീരുമാനത്തെ തുടർന്ന് രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ കുറവുണ്ടായി. പെട്രോളിന് രണ്ട് രൂപ 54 പൈസയും, ഡീസലിന് രണ്ട് രൂപ 64 പൈസയും സംസ്ഥാനത്ത് കുറഞ്ഞു. 

1.50 രൂപ എക്സൈസ് തീരുവയും, ഒരു രൂപയുടെ ഇളവ് എണ്ണകമ്പനികളുമാണ് വഹിക്കുന്നത്. സംസ്ഥാനം നികുതി ഇളവ് നൽകുന്ന കാര്യം ആലോചനയിൽ ഇല്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കേരളം കഴിഞ്ഞ ജൂണിൽ ഒരു രൂപ ഇളവ് ഇന്ധന വിലയിൽ ഏർപ്പെടുത്തിയിരുന്നു. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരമേറ്റ സമയത്തെ നികുതിയിലേക്ക് കുറച്ചാൽ സംസ്ഥാനവും കുറയ്ക്കുമെന്ന് സംസ്ഥാനത്തിന്‍റെ നിലപാട്. 

കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും, രാഷ്ട്രപതി ഭരണത്തിന് കീഴിലുള്ള ജമ്മു കശ്മീരിലും രണ്ടര രൂപ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഇന്നത്തെ ഇന്ധന വില:

തിരുവനന്തപുരത്ത് പെട്രോളിന് വില 84 രൂപ 84 പൈസ ഡീസലിന് 78 രൂപ 10 പൈസയും കൊച്ചിയിൽ പെട്രോളിന് 83 രൂപ 50 പൈസ
ഡീസലിന് 76രൂപ 85 പൈസ. കോഴിക്കോട് പെട്രോളിന്  83 രൂപ 98 പൈസ. ഡീസലിന് 77 രൂപ 33 പൈസ രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞു. ഒരു ബാരലിന് 84.95 ഡോളറാണ് വില. രണ്ട് ഡോളറിനടുത്താണ് നിരക്ക് കുറഞ്ഞത്. 
 

Follow Us:
Download App:
  • android
  • ios