ദില്ലി: ഇന്ധനവില വീണ്ടും കുറഞ്ഞു. ദില്ലിയില്‍ പെട്രോളിന് ഞായറാഴ്ച്ച ലിറ്ററിന് 40 പൈസയും ഡീസലിന് 33 പൈസയും കുറഞ്ഞു. ദില്ലിയില്‍ പെട്രോളിന് 80.05 രൂപയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 74.05 രൂപയും. 

മുംബൈയില്‍ ഞായറാഴ്ച്ച പെട്രോളിന് ലിറ്ററിന് 39 പൈസയും ഡീസലിന് 35 പൈസയും കുറഞ്ഞു. മുംബൈയില്‍ പെട്രോളിന് 85.54 രൂപയും ഡീസലിന് 77.61 രൂപയുമാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ തുടര്‍ച്ചയായി ബ്രന്‍റ് ക്രൂഡിന്‍റെ വിലയിടിയുന്നതാണ് രാജ്യത്തെ ഇന്ധന വില കുറയാനിടയാക്കിയത്. നിലവില്‍ ബാരലിന് 77.57 ഡോളറാണ് അന്താരാഷ്ട്ര എണ്ണവില.