Asianet News MalayalamAsianet News Malayalam

ക്രിസ്തുമസ്, പുതുവത്സര കാലത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന; മുന്‍വര്‍ഷത്തേക്കാള്‍ 34 കോടിയുടെ വര്‍ദ്ധനവ്

ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്തുമസ് പുതുവത്സരാഘോഷ കാലത്ത് മലയാളി 514.34 കോടി രൂപയുടെ മദ്യമാണ് കുടിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലവയളവില്‍ ഇത് 480.67 കോടി ആയിരുന്നു. 

record Liquor selling in Christmas and newsyear
Author
Trivandrum, First Published Jan 5, 2019, 5:50 PM IST

തിരുവനന്തപുരം: ക്രിസ്തുമസ്, പുതുവത്സര കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34 കോടിയുടെ വര്‍ദ്ധനയാണ് ബിവറേജസ് കോര്‍പ്പറേഷന് കിട്ടിയത്. ക്രിസ്തുമസിന് നെടുമ്പാശ്ശരിയും പുതുവത്സരത്തലേന്ന് പാലാരിവട്ടവും വില്‍പ്പനയില്‍ ഒന്നാമതെത്തി.

ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്തുമസ് പുതുവത്സരാഘോഷ കാലത്ത് മലയാളി 514.34 കോടി രൂപയുടെ മദ്യമാണ് കുടിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലവയളവില്‍ ഇത് 480.67 കോടി ആയിരുന്നു. ക്രിസ്തുമസിന്‍റെ തലേദിവസം 64.63 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത്. മുന്‍ വര്‍ഷം ഇത് 49.2 കോടി ആയിരുന്നു. 

ക്രിസ്തുമസ് ദിനത്തിലും വില്‍പ്പന മോശമായില്ല. 40.6 കോടിയുടെ മദ്യം ചെലവായി. പുതുവത്സരാഘോഷം തകര്‍ത്തു. ഡിസംബര്‍ 31ന് 78.77 കോടിയുടെ മദ്യം വിറ്റപ്പോള്‍ മുന്‍വര്‍ഷത്തെ 61.7കോടി പഴങ്കഥയായി. ക്രിസ്തുമസിന് തലേന്ന് നെടുമ്പാശ്ശേരിയിലെ ഔട്ട്‍ലറ്റില്‍ നിന്നാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്. 51.3 ലക്ഷം രൂപ. പുതുവര്‍ഷത്തലേന്ന് പാലാരിവട്ടത്തെ ഔട്ട്‍ലറ്റ് വില്‍പ്പനയില്‍ മുന്നിലെത്തി. 73.53 ലക്ഷം രൂപ. വിദേശ നിര്‍മ്മിത വിദേശം മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍പ്പനക്കെത്തിച്ചുവെങ്കിലും കാര്യമായ പ്രതികരണമുണ്ടാക്കാനായില്ല.

Follow Us:
Download App:
  • android
  • ios