പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലെ പ്രധാന കാര്യങ്ങള്‍
രാജ്യത്ത് 1000, 500 രൂപകളുടെ എല്ലാ ഇടപാടുകളും ഇന്ന് രാത്രി മുതല്‍ നിരോധിച്ചു
എടി.എമ്മിൽ നിന്നും 11-മത്തെ തീയതി വരെ പിൻവലിക്കാവുന്നത് 2000 രൂപ വരെ മാത്രം
മരുന്നിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാം.
ഇപ്പോള്‍ നിരോധിച്ച 500 നോട്ടുകള്‍ക്ക് പകരം പുതിയ കളറിലുള്ള നോട്ട് ഇറക്കും
1000ത്തിന് പകരം 2000 രൂപയുടെ നോട്ട് ഇറക്കും
രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സ്ഥിതി
500 രൂപ വിപണിയില്‍ കുറേക്കാലത്തെക്ക് ഉണ്ടാകില്ല.
ഇത് ഉണ്ടാക്കുന്ന മാറ്റങ്ങള്‍
കോടിക്കണക്കിന് രൂപയുടെ പൂഴ്ത്തിവച്ച കള്ളപ്പണം ഒറ്റരാത്രികൊണ്ട് വെറും കടലാസാകും
തീവ്രവാദത്തിനും, ഹവാല ഇടപാടുകള്‍ക്കും ഇറങ്ങുന്ന പണത്തിന്‍റെ ഒഴുക്ക് നിലയ്ക്കും
ഓണ്‍ലൈന്‍ പണമിടപാട് വര്‍ദ്ധിക്കും
ഇതോടെ കള്ളപ്പണം വിപണിയില്‍ ഇറങ്ങുന്നത് നിലയ്ക്കും
കഴിഞ്ഞ സെപ്തംബര്‍ 30നകം രാജ്യത്തെ കള്ളപ്പണം കയ്യിലുള്ളവര്‍ക്ക് അതിന്‍റെ 40 ശതമാനം അടച്ച് അത് നിയമവിധേയമാക്കുവാന്‍ സര്‍ക്കാര്‍ സമയം നല്‍കിയിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് പുതിയ നീക്കം. സര്‍ക്കാറിന്‍റെ അനധീകൃത സ്വത്ത് നിയമവിധേയമാക്കല്‍ പ്രകാരം ഏതാണ്ട് 1.30 ലക്ഷം കോടിയാണ് സര്‍ക്കാറില്‍ എത്തിയത്.
