കൊച്ചി: ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയിലുളള സാമ്പത്തിക ആസൂത്രണ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനായുളള ബാങ്കഷ്വറന്‍സ് കരാറില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സും അലഹാബാദ് ബാങ്കും ഒപ്പുവെച്ചു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സമ്പൂര്‍ണ്ണ സാമ്പത്തിക ആവശ്യങ്ങള്‍ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ലഭിക്കുന്ന സ്ഥിതി ഉണ്ടാകും. 

കരാര്‍ പ്രകാരം സംരക്ഷണം, സ്വത്ത് സമ്പാദനം, നിക്ഷേപം തുടങ്ങിയ ശ്രേണിയിലുളള എസ്ബിഐ ലൈഫിന്‍റെ വിവിധ ഉല്‍പന്നങ്ങളുമായി ഉപഭോക്താക്കള്‍ക്ക് നേരിട്ട് ബന്ധപ്പെടാനുളള അവസരവും ലഭിക്കും. അത് വഴി സമഗ്രമായ സാമ്പത്തിക ആസൂത്രണവും സാധ്യമാകും. അലഹാബാദ് ബാങ്കിന്‍റെ 3,238 ശാഖകളിലൂടെ സേവനങ്ങള്‍ ലഭിക്കും.