മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്. സെന്‍സെക്‌സ് 257 പോയിന്റും നിഫ്ടി 69 പോയിന്റും താഴ്ന്നു ക്ലോസ് ചെയ്തു. 8203ലാണു നിഫ്ടിയുടെ ഇന്നത്തെ ക്ലോസിംഗ്. 26763ല്‍ സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചു.
ആഗോള വിപണികളിലെ മോശം പ്രകടനവും ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിനു ശ്രമിച്ചതും ഇടിവിനു കാരണമായി. ഇന്‍ഫോസിസ് നാലു ശതമാനത്തോളം താഴ്ന്നു. ടെക്‌നോളജി, ബാങ്കിംഗ് വിഭാഗം ഓഹരികളിലെല്ലാം വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടു.
