ടിസിഎസ് കുടംബത്തിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ട 1,000 പേര്‍ക്കും സാധാരണ ഐടി മേഖലയില്‍ തുടക്കക്കാര്‍ക്ക് നല്‍കുന്നതിന്‍റെ ഇരട്ടിയോളമാണ് അവര്‍ ശമ്പളം നല്‍കിയത്.

ദില്ലി: ഇന്ത്യന്‍ കണ്‍സള്‍ട്ടന്‍സി മേഖലയിലെ പ്രമുഖരാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്). തങ്ങളുടെ ജീവനക്കാരെ തെരഞ്ഞടുക്കുന്ന കാര്യത്തില്‍ സജീവ ശ്രദ്ധയും ടിസിഎസ് എല്ലാക്കാലത്തും പുലര്‍ത്താറുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തിലും ടിസിഎസ് വളരെ മുന്നിലാണ് ഇപ്രാവശ്യവും അക്കാര്യത്തില്‍ മാറ്റമുണ്ടായില്ല. 

ടിസിഎസ് കുടംബത്തിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ട 1,000 പേര്‍ക്കും സാധാരണ ഐടി മേഖലയില്‍ തുടക്കക്കാര്‍ക്ക് നല്‍കുന്നതിന്‍റെ ഇരട്ടിയോളമാണ് അവര്‍ ശമ്പളം നല്‍കിയത്. സാധാരണ ഐടി മേഖലയിലെ തുടക്കക്കാര്‍ക്ക് ലഭിക്കുന്ന വാര്‍ഷിക ശമ്പളം ഏകദേശം 3.5 ലക്ഷം രൂപയാണ്. 

എന്നാല്‍, ടിസിഎസ് വാര്‍ഷിക ശമ്പളമായി തുടക്കക്കാര്‍ക്ക് നല്‍കിയത് ഏകദേശം 6.5 ലക്ഷം രൂപയും. ഒരുപാട് കടമ്പകള്‍ ചാടിക്കടന്ന് കയറി വന്നവര്‍ക്കാണ് ടിസിഎസ് ഈ ശമ്പളം നല്‍കിയത്. മാത്രമല്ല, ടിസിഎസ് തിരഞ്ഞെടുത്തവരെല്ലാം പുതിയകാല കഴിവുകളുള്ളവരുമാണ് (new aged skills). ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടിസിഎസ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ദേശീയ യോഗ്യത പരീക്ഷ (എന്‍ക്യൂടി) വിജയ്ക്കുന്നവരെയാണ് അവര്‍ തൊഴിലിനായി തെരഞ്ഞെടുക്കുക.