മുംബൈ: കോടികള്‍ വായ്പയെടുത്തു തിരിച്ചടക്കാതെ വിദേശത്തേക്കു കടന്ന വ്യവസായി വിജയ് മല്യയെ മുംബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കള്ളപ്പണം വെളുപ്പിക്കല്‍ കൈകാര്യം ചെയ്യുന്ന കോടതിയുടേതാണു നടപടി. ഐഡിബിഐ ബാങ്കില്‍നിന്നും 900 കോടിരൂപ കടമെടുത്തു തിരിച്ചടക്കാത്ത കേസില്‍ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണു കോടതി നടപടി. ഇതേ കേസില്‍ വിജയ് മല്യയുടെ 1411 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. 

മല്യയെ ഇന്ത്യയിലേക്ക് തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരിക്കുകയാണ്.