എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍

12-ാമത് മിര്‍ച്ചി മ്യൂസിക് അവാര്‍ഡ്സ് സൗത്ത് പുരസ്കാര പരിപാടി ഏഷ്യാനെറ്റ് പ്ലസിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്. മെയ് 1 ഞായറാഴ്ച വൈകിട്ട് 3 നാണ് പ്രദര്‍ശന സമയം. മലയാള സംഗീത ലോകത്തെ പ്രതിഭകളെ അംഗീകരിക്കുന്നതിനായി സ്വകാര്യ എഫ്എം റേഡിയോ ബ്രാന്‍ഡ് ആയ മിര്‍ച്ചിയുടെ ഉടമസ്ഥരായ എന്‍റര്‍ടെയ്ന്‍‍മെന്‍റ് നെറ്റ്‍വര്‍ക്ക് ഇന്ത്യ ലിമിറ്റഡ് ആണ് പുരസ്കാരങ്ങള്‍ നല്‍കിയത്. സുജാത മോഹനാണ് ലൈഫ് ടൈം അച്ചീവ്‍മെന്‍റ് അവാര്‍ഡ്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതില്‍ക്കല് വെള്ളരിപ്രാവ് എന്ന ഗാനമാണ് മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ ഗാനമൊരുക്കിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. ലാല്‍ജോസ് ചിത്രം മ്യാവൂവിന് ആണ് ആല്‍ബം ഓഫ് ദ് ഇയര്‍ പുരസ്കാരം. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധായകന്‍. മികച്ച ഗായകന്‍ സൂരജ് സന്തോഷും മികച്ച ഗായിക കെ എസ് ചിത്രയുമാണ്. ബി കെ ഹരിനാരായണനാണ് മികച്ച ഗാനരചയിതാവ്. 

അവാര്‍ഡ് നിശയോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയില്‍ ശ്വേതമോഹൻ, വിബിൻസേവ്യർ, വിവേകാനന്ദൻ, അഞ്ജുജോസഫ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അനൂപ് കൃഷ്ണനും മിർച്ചി ആർജെ വർഷയുമാണ് ഷോയുടെ അവതാരകര്‍. നടി പൂര്‍ണ്ണയുടെ നൃത്തം, ബിനു അടിമാലിയുടെ ഹാസ്യ വിരുന്ന് എന്നിവയും പരിപാടിയുടെ മാറ്റ് കൂട്ടി. ശ്വേത മോഹൻ തന്റെ അമ്മയും പിന്നണി ഗായികയുമായ സുജാതക്ക് വേണ്ടിയൊരുക്കിയ ഹൃദയസ്പർശിയായ ഗാനം വലിയ പ്രേക്ഷകപ്രീതി നേടി. ഇതിഹാസ ചലച്ചിത്ര- നാടക സംഗീതസംവിധായകനായ അർജുനൻ മാസ്റ്ററിന് ജി വേണുഗോപാലും എം ജയന്ദ്രനും നൽകിയ ഹൃദയസ്പർശിയായ ആദരാഞ്ജലികൾ പ്രേക്ഷകരെ ഗൃഹാതുര സ്മരണകളിലേക്ക് കൊണ്ടുപോയി. സൂരജ്സന്തോഷ്, ജേക്സ്ബിജോയ്, ലേഖ നായർ, അഫ്സൽ യൂസഫ്, സുദീപ്കുമാർ, സംഗീത ശ്രീകാന്ത്, വിനായക് ശശികുമാർ തുടങ്ങിയവരുടെ സാന്നിധ്യംഅവാർഡ്നിശയെ ആകർഷകമാക്കി.

'നന്ദി പറയേണ്ടത് മമ്മൂക്കയോട്'; 'ജനഗണമന'യുടെ വിജയത്തിൽ സംവിധായകന്‍

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ജനഗണമന'(Jana Gana Mana). കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ നടൻ മമ്മൂട്ടിയോട്(Mammootty) നന്ദി പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണി. 

മമ്മൂട്ടിയുടെ നരേഷനോടെ സിനിമ തുടങ്ങാന്‍ സാധിച്ചുവെന്നും ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ഡിജോ ജോസ് പറയുന്നു. 'സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് ഞാന്‍ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂക്കയ്ക്കാണ്. മമ്മൂക്കയുടെ നരേഷനോടെ 'ജനഗണമന' സിനിമ തുടങ്ങാന്‍ സാധിച്ചു. മമ്മൂക്കയോട് ഒരായിരം നന്ദി പറയുന്നു ഈ അവസരത്തില്‍. ഒരുപാട് സന്തോഷം', ഡിജോ ജോസ് ആന്റണി കുറിച്ചു.

സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.