മെയ് രണ്ടിന് പ്രദർശനത്തിന്

'കാപ്പിരി തുരുത്ത് ' എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എ ഡ്രമാറ്റിക് ഡെത്ത്" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. സുരേഷ് പാറപ്രം എഴുതിയ വരികൾക്ക് അജയ് ജോസഫ് സംഗീതം പകർന്ന് അനോജ് കെ സാജൻ ആലപിച്ച "നീർ പൊഴിയും പൂവിതളിൽ....."എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'എ ഡ്രമാറ്റിക്ക് ഡെത്ത്' മെയ് രണ്ടിന് പ്രദർശനത്തിനെത്തുന്നു.

നാടകത്തിലൂടെ സിനിമയിൽ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ, ഷൈലജ.പി. അമ്പു, ശാരദ കുഞ്ഞുമോൻ, ഷാനവാസ്, രോഹിത് , പ്രേംദാസ്, ബിനു പത്മനാഭൻ, സി സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം, ധ്വനി എന്നിവരോടൊപ്പം കെ.കെ.സാജനും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നിസ്സാർ ജമീൽ, ജയചന്ദ്രൻ, റഫീക്ക് ചൊക്ലി, മഞ്ജു, വിദൃ മുകുന്ദൻ, അനൂജ് കെ.സാജൻ തുടങ്ങിയവരും വേഷമിടുന്നു. നൂർദ്ദീൻ ബാവ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. സുരേഷ് പാറപ്രം, വിജേഷ് കെ.വി എന്നിവരുടെ വരികൾക്ക് അനശ്വര സംഗീത സംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് സംഗീതം പകരുന്നു. അകാലത്തിൽ അന്തരിച്ച നാടക പ്രതിഭ മരട് ജോസഫ് ആദ്യവും അവസാനവുമായി ഈ സിനിമയിലൂടെ പിന്നണി ഗായകനായി എന്ന പ്രത്യേകതയുണ്ട്. 

രമേശ് മുരളി, എലിസബത്ത് രാജു, അനോജ് കെ സാജൻ, വിജേഷ് കെ വി എന്നിവരാണ് മറ്റു ഗായകർ. പശ്ചാത്തല സംഗീതം- മധു പോൾ, 
കല- മനു പെരുന്ന, ഗ്രാഫിക്സ്- സമീർ ലാഹിർ, ചമയം- പട്ടണം ഷാ, വസ്ത്രാലങ്കാരം- പി പി ജോയ്, അശോകൻ തേവയ്ക്കൽ, സ്റ്റിൽസ്- സാബു ഏഴിക്കര, പരസ്യകല- സജീഷ് എം ഡിസൈൻ, എഡിറ്റിങ്- അബു താഹിർ, സൗണ്ട് ഡിസൈനിം​ഗ്- എസ്.രാധാകൃഷ്ണൻ, സംഘട്ടനം- അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുധീഷ് ഗോപാലക്യഷ്ണൻ, സഹസംവിധാനം- സജീവ് ജി, ജാവേദ് അസ്ലം, പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട്, പ്രൊജക്ട് ഡിസൈനർ- മാൽക്കോംസ്, ഖാലിദ് ഗാനം, തിയറ്റർ സ്കെച്ചസ്- മണിയപ്പൻ ആറന്മുള, മീഡിയ പ്രമോഷൻ- സുനിത സുനിൽ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ജിയോ ബേബി മുഖ്യ കഥാപാത്രം; 'കൃഷ്ണാഷ്ടമി' ആദ്യ ഷെഡ്യൂൾ പൂർത്തിയായി

Neerpozhiyum | Anuj K Sajan | Suresh Paarapram | Saheer Ali | Malayalam Film Song | A Dramatic Death