കൊവിഡിനെതിരെ പോരാടുന്ന കേരളം അഭിമാനമാണെന്നും മലയാളികല്‍ ഒരുമിച്ച് മുന്നേറുകയാണെന്നും പാട്ടിലൂടെ സൂചിപ്പിക്കുകയാണ് ഇവര്‍...

ലോകത്തെവിടെയുമുള്ള മലയാളികളുടെ ഒരുമയുടെയും അതിജീവനത്തിന്‍റെയും പാട്ടുമായി തിരക്കഥാകൃത്ത് മഹേഷ് ഗോപാലും സംഘവും. ആവേശമായി അഭിമാനമായി കേരളം എന്ന് തുടങ്ങുന്ന പാട്ട് ലോകമലയാളികള്‍ക്കാണ് ഇവര്‍ സമര്‍പ്പിക്കുന്നത്. കൊവിഡിനെതിരെ പോരാടുന്ന കേരളം അഭിമാനമാണെന്നും മലയാളികല്‍ ഒരുമിച്ച് മുന്നേറുകയാണെന്നും പാട്ടിലൂടെ സൂചിപ്പിക്കുകയാണ് ഇവര്‍. മഹേഷ് ഗോപാലിന്‍റെ വരികള്‍ക്ക് പിഎസ് ജയഹരിയാണ് സംഗീതം.