ജോജു ജോർജ് ആദ്യമായി ഡബിൾ റോളിൽ എത്തുന്ന ചിത്രമാണ് ഇരട്ട.

ജോജു ജോർജ് നായകനായി എത്തുന്ന 'ഇരട്ട' എന്ന ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. 'ഉം.. പുതുതായൊരിത്..' എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമൻ ആണ്. ജേക്സ് ബിജോയ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മുഹ്സിൻ പരാരി ആണ്. നേരത്തെ പുറത്തിറങ്ങിയ ഇരട്ടയിലെ പ്രൊമോ സോംങ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ജോജു ജോർജ് ആദ്യമായി ഡബിൾ റോളിൽ എത്തുന്ന ചിത്രമാണ് ഇരട്ട. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്. പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ ആണ്. 

തമിഴ്- മലയാളി താരം അഞ്ജലി ആണ് ഇരട്ടയിൽ നായികയായി എത്തുന്നത്. ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. നിരവധി സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്ത് അമ്പരപ്പിച്ച ജോജുവിന്റെ കരിയറിലെ മറ്റൊരു പവർഫുൾ പൊലീസ് വേഷം ആയിരിക്കും ഇരട്ടയിലേതെന്നാണ് വിലയിരുത്തലുകൾ. 

PUTHUTHAYORITH | IRATTA Movie | Joju George | Martin Prakkat | Anjali | Rohit MG Krishnan

ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിറാം എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറാമാന്‍. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. വരികൾ അൻവർ അലി, എഡിറ്റിംഗ് മനു ആന്റണി, കലാസംവിധാനം ദിലീപ് നാഥ്‌, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണെക്സ് സേവ്യര്‍, സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, പിആര്‍ഒ പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

'ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട്'; വാരിസ് സംവിധായകൻ