ഒരിടവേളക്ക് ശേഷം തിയേറ്ററിലെത്തുന്ന സൂര്യ ചിത്രമാണ് 'എതര്‍ക്കും തുനിന്തവന്‍'.

സൂര്യയെ(Surya) നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്യുന്ന 'എതര്‍ക്കും തുനിന്തവന്‍' (Etharkkum Thunindhavan) എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. ‘വാടാ തമ്പി’എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കാണ് പുറത്തുവിട്ടിരിക്കുന്നത്. യുവ സംഗീതസംവിധായകരായ ജി.വി. പ്രകാശും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. ഫെബ്രുവരി 4ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. 

സംവിധായകന്‍ വിഗ്നേഷ് ശിവന്റെ വരികള്‍ക്ക് ഡി.ഇമ്മനാണ് സംഗീതം നല്‍കിയിരിക്കുന്നത്. തമിഴ് ഡപ്പാംകൂത്ത് സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിനിടക്ക് സൂര്യ ചുവടുവെക്കുന്ന ദൃശ്യങ്ങളും ചിത്രീകരണവും വീഡിയോയിൽ കാണിക്കുന്നുണ്ട്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുന്നത്. സൂര്യയുടെ നാല്‍പ്പതാമത്തെ ചിത്രമാണ് എതിര്‍ക്കും തുനിന്തവന്‍.

'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. പ്രിയങ്ക മോഹന്‍ ആണ് ചിത്രത്തിലെ നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരിടവേളക്ക് ശേഷം തിയേറ്ററിലെത്തുന്ന സൂര്യ ചിത്രമാണ് 'എതര്‍ക്കും തുനിന്തവന്‍'. 'സുരറൈ പൊട്രു', 'ജയ് ഭീം' എന്നിവ ഒടിടിയിലാണ് റിലീസ് ചെയ്തത്. ജ്ഞാനവേല്‍ ടി ജെ, വിക്രം കുമാര്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടില്ലാത്ത ചിത്രങ്ങളും ജല്ലിക്കട്ടിന്‍റെ പശ്ചാത്തലത്തില്‍ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'വാടിവാസലും' സൂര്യയുടേതായി പുറത്തെത്താനുള്ള ചിത്രങ്ങളാണ്.