അഭിനേതാവായും നര്‍ത്തകനായും തന്നെ അറിയുന്നവരെ ഒരു റാപ് മ്യൂസിക് വീഡിയോയിലൂടെ അത്ഭുതപ്പെടുത്തിയിരുന്നു നീരജ് മാധവ്. രണ്ട് മാസം മുന്‍പ് പുറത്തെത്തിയ 'പണിപാളി' എന്ന മ്യൂസിക് വീഡിയോ യുട്യൂബില്‍ വലിയ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ചിരുന്നു. ജൂണ്‍ 28ന് പുറത്തുവിട്ട വീഡിയോയ്ക്ക് ഇതിനകം രണ്ട് കോടിക്ക് മേല്‍ കാഴ്ചകളാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മാസത്തിനിപ്പുറം നീരജ് പുറത്തിറക്കിയ മറ്റൊരു മ്യൂസിക് വീഡിയോയും ഇപ്പോള്‍ യുട്യൂബില്‍ ശ്രദ്ധ നേടുകയാണ്. 

അക്കരപ്പച്ച എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികളെഴുതി പെര്‍ഫോം ചെയ്തിരിക്കുന്നത് നീരജ് മാധവ് ആണ്. യംഗ് എച്ച് ആണ് മ്യൂസിക് പ്രൊഡക്ഷന്‍. വിഷ്വലൈസേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ഐഡന്‍റിറ്റി എക്സ്. അഡീഷണല്‍ സിജിഐ അനന്തു ആര്‍ വി. ആറ് ദിവസം മുന്‍പ് പുറത്തെത്തിയ വീഡിയോ യുട്യൂബില്‍ ഇതിനകം നേടിയത് 6.7 ലക്ഷത്തിനുമേല്‍ കാഴ്ചകളാണ്. പുറത്തെത്തി ദിവസങ്ങള്‍ക്കു ശേഷവും യുട്യൂബ് ട്രെന്‍റിംഗ് ലിസ്റ്റില്‍ തുടരുന്നുമുണ്ട് ഗാനം.