ജ്യോതികയും ശശികുമാറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഉടന്‍പിറപ്പേ. 

നതായ ആലാപന ശൈലി കൊണ്ട് ആരാധകരെ സ്വന്തമാക്കിയ ആര്യ ദയാൽ ഇനി സിനിമയിലേക്ക്. നടൻ സൂര്യ നിർമ്മിക്കുന്ന പുതിയ ചിത്രം 'ഉടൻപിറപ്പേ'യിലൂടെയാണ് ആര്യ സിനിമ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സം​ഗീത സംവിധായകൻ ഡി ഇമ്മൻ ഒരുക്കിയ മെലഡി ആലപിച്ചതായി ആര്യ ദയാൽ പറഞ്ഞു. ഇമ്മനും ആര്യയെ അവതരിപ്പിക്കാനായതിന്റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.

'ഉടൻപിറപ്പേയിലൂടെ ഞാൻ ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടി. എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഇമ്മൻ സറിനായി ഗാനം ആലപിക്കാൻ സാധിച്ചു എന്നത് മികച്ച ഒരു അനുഭവം തന്നെയായിരുന്നു. എനിക്ക് യോജിക്കുന്ന ഒരു ഗാനം ശരിയാകുമ്പോൾ വിളിക്കാമെന്ന് അദ്ദേഹം ഒരു വർഷം മുന്നേ ഉറപ്പ് നൽകിയതാണ്. അദ്ദേഹം ആ വാക്ക് പാലിച്ചു. ചെറിയ പേടിയുണ്ടായിരുന്നു എനിക്ക് . പക്ഷെ അദ്ദേഹം എനിക്ക് ധൈര്യം പകർന്നു. സ്റ്റുഡിയോയിൽ ‍ഞങ്ങളോടൊപ്പം ജോയിൻ ചെയ്തതിന് ഇറ ശരവണൻ സാറിന് ഏറെ നന്ദി. ധൈര്യം കുറവായതുകൊണ്ടാണ് അങ്ങയ്ക്കൊപ്പം ഒരു ചിത്രം എടുക്കാതിരുന്നത്', ആര്യ കുറിച്ചു.

ജ്യോതികയും ശശികുമാറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഉടന്‍ പിറപ്പേ. നടന്‍ സൂര്യയും ജ്യോതികയും ചേര്‍ന്ന് 2 ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കും. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് റിലീസ്.ഇറ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona