വന്‍ ജനപ്രീതിയുമായി തീയേറ്ററുകളില്‍ തുടരുകയാണ് 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'. നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം പ്ലസ് ടു ദിനങ്ങളിലേക്കാണ് കാണികളെ ക്ഷണിക്കുന്നത്. തോമസ് മാത്യുവും അനശ്വര രാജനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ പുതിയൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. 'ദൈവമേ..' എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.

സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്.