ടൊവിനോയും സംയുക്താമേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എടയ്ക്കാട് ബറ്റാലിയന്‍ 06 ലെ ലിറികല്‍ വീഡിയോ പുറത്തിറങ്ങി. നീ ഹിമമഴയായ് വരൂ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിനാരായണന്‍റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്നു. കെ എസ് ഹരിശങ്കറും നിത്യാമാമ്മനും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

മഞ്ഞുമലകളിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ പട്ടാളക്കാരനായാണ് ടൊവിനോ വേഷമിടുന്നത്. നവാഗത സംവിധായകന്‍ സ്വപ്നേഷ് നായര്‍ക്കുവേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് പി ബാലചന്ദ്രനാണ്. ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.