ട്ടം കലാസമിതിയും കൂനാനുറുമ്പ് റിയൽ ഫോക്ക് ടീമും  ചേർന്നൊരുക്കിയ equallalla (ഈക്വലല്ല )എന്ന മ്യൂസിക് സ്റ്റോറി ശ്രദ്ധേയമാകുന്നു. പാശ്ചാത്യ സം​ഗീതോപകരണങ്ങൾ ഒന്നും തന്നെ ഉപയോഗിക്കതെ പൂർണമായും  ചെണ്ട കൊണ്ടും തൊണ്ട കൊണ്ടും മാത്രം ആണ് ഇതിന്റെ മ്യൂസിക് നിർമിച്ചിരിക്കുന്നത്. ശിങ്കരിമേളം എന്ന കലയിൽ വ്യത്യസ്തതകൾ കൊണ്ട്  പ്രശസ്തി ആർജിച്ച ആട്ടം കലാസമിതിയാണ് ഈ ഗാനത്തിന്റെ റിതം ചെയ്തിരിക്കുന്നത്.

അത് പോലെ നാടൻപാട്ട് രംഗത്ത് തനത് ഇൻസ്‌ട്രുമെൻസ് ഉപയോഗിച്ച് വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കുന്ന കൂനാനുറുമ്പ് റിയൽ ഫോക്ക് ടീം ആണ് ഇതിന്റെ മ്യൂസിക് ചെയ്തിരിക്കുന്നത്. ക്യാമറയും ഡയറക്ഷനും ഗാനത്തിന്റെ വരികളും ചെയ്തിരിക്കുന്നത് കൂനാനുറുമ്പിലെ തന്നെ  സച്ചിൻരാജ് ആണ്. ഇരിഞ്ഞാലക്കുട സ്വദേശികളായ നിധിൻ വെളിയത്ത് ശശിധരനും ഭാര്യ ഷിൽഡ നിധിനും കൂടിയാണ് ആൽബം നിർമിച്ചിരിക്കുന്നത്. സംഭാഷണം ചെയ്തിരിക്കുന്നത് ജോഷ്. ജാതി വ്യവസ്ഥയിലെ പല അവസ്ഥകളെ കുറിച്ചാണ് കഥ പറയുന്നത്. പേര് പോലെ തന്നെ ഈക്വൽ അല്ലാത്ത ലോകത്തെ കുറിച്ചും ഗാനം പറഞ്ഞു പോകുന്നു.