മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വ്വനി'ലെ വീഡിയോ സോംഗ് എത്തി. 'ഉന്ത് പാട്ട്' എന്ന പേരില്‍ എത്തിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. സംഗീതം ദീപക് ദേവ്. സിയ ഉള്‍ ഹഖ് ആണ് പാടിയിരിക്കുന്നത്.

ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന 'കലാസദന്‍ ഉല്ലാസ്' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം മറ്റൊരാള്‍ക്കൊപ്പം നടത്തുന്ന കാര്‍യാത്രയാണ് പാട്ടിലെ ദൃശ്യത്തില്‍. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം അഴകപ്പന്‍. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് ലിജോ പോള്‍.