കാളിദാസ് ജയറാമിനെ നായകനാക്കി സംവിധായക ദമ്പതികളായ ഗീതികയും സുദീപും സംവിധാനം ചെയ്യുന്ന 'ഹാപ്പി സര്‍ദാറി'ലെ പാട്ടെത്തി. 'മേരീ മേരീ ദില്‍രുബാ' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് നരേഷ് അയ്യരാണ്. സംഗീതം ഗോപി സുന്ദര്‍.

ക്‌നാനായ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയും ഒരു സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രമാണ് ഹാപ്പി സര്‍ദാര്‍. മെറിന്‍ ഫിലിപ്പ് ആണ് നായികാവേഷത്തില്‍ എത്തുന്നത്. മാലാ പാര്‍വ്വതി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഹരീഷ് കണാരന്‍ തുടങ്ങി വലിയ താരനിരയുണ്ട് ചിത്രത്തില്‍. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. വിതരണം റഹാ ഇന്റര്‍നാഷണല്‍.