പ്രണയത്തിന്റെ പുതു ചിത്രങ്ങൾ കോർത്തിണക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം 'ഹൃദയ മൽഹാർ' ശ്രദ്ധനേടുന്നു. സംഗീതചിത്രമായി പ്രണയം പറയുന്ന ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ആയിക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.  ജീത്തു ജോസഫ്, സിദ്ദിഖ്, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, അഹാന കൃഷ്ണ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ  ദിവസമാണ് ഹൃദയ മൽഹാർ പ്രേക്ഷകരിലേക്കെത്തിയത്.

ആലില പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി മിഥുൻ  നിർമ്മിച്ച്   ഷൈജു ചിറയത്ത് രചനയും സംവിധാനവും ചെയ്ത പുതിയ മ്യൂസിക്കൽ ഷോർട്ട് ഫിലിമാണ്  ഹൃദയ മൽഹാർ.  സുജിൻ ചെറിയാൻ, സോന സാജൻ എന്നിവർ അഭിനയിച്ച ആൽബത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷിജു ഇടിയത്തേരിലാണ്. നക്ഷത്ര സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചന സൂര്യജ മോഹനൻ.

രാജേഷ് ചേർത്തല, രൂപ രേവതി, സന്ദീപ് മോഹൻ എന്നിവർ ആൽബത്തിന്റെ ഭാഗമായിട്ടുണ്ട്.
സഹസംവിധാനം എൽസൺ എൽദോസ്, ഛായാഗ്രഹണം മനീഷ് കെ തോപ്പിൽ, എഡിറ്റിംഗ് സജീഷ് രാജ് എന്നിവർ നിർവ്വഹിച്ചു. അങ്കമാലി സ്വദേശി ഷൈജു ചിറയത്തിന്‍റെ ആദ്യ ഷോർട്ട് ഫിലിം 'അവറാൻ' നിരവധി അവാർഡുകൾ നേടി ശ്രദ്ധേയമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് ഷൈജു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona